Kerala
തലശ്ശേരിയില്‍ ഗര്‍ഭിണിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ബിഹാര്‍ സ്വദേശികളടക്കം മൂന്ന് പേര്‍ പിടിയില്‍
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ യുവതി ഡോക്ടറെ പീഡനത്തിന് ഇരയായ വിവരം അറിയിക്കുകയായിരുന്നു

കണ്ണൂര്‍ | തലശ്ശേരിയില്‍ ഗര്‍ഭിണിയായ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍. മേലൂട്ട് റെയില്‍വേ മേല്‍പ്പാലത്തിന് അടിയിലാണ് 32കാരി കൂട്ട ബലാത്സംഗത്തിനിരയായത്. സ്വകാര്യ ആവശ്യത്തിനായി നഗരത്തില്‍ എത്തിയതായിരുന്നു യുവതി. മുഴപ്പിലങ്ങാട് ശ്രീജ ഹൗസില്‍ പ്രജിത്ത് (30), ബിഹാര്‍ കതിഹാര്‍ ദുര്‍ഗാപൂര്‍ സ്വദേശി ആസിഫ് (19), ബിഹാര്‍ പ്രാണ്‍പൂര്‍ സ്വദേശി സഹബൂല്‍ (24) എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ യുവതി ഡോക്ടറെ പീഡനത്തിന് ഇരയായ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് അധികൃതരാണ് സംഭവം പോലീസില്‍ അറിയിച്ചത്. പരാതിക്കാരി പോലീസ് സംരക്ഷണയിലാണ്
---- facebook comment plugin here -----