pravasi vayana
പ്രവാസി വായന കാമ്പയിന്‍: യൂനിറ്റുകളില്‍ 'ആരവം'
നവംബര്‍ 15ന് കാമ്പയിന്‍ സമാപിക്കും.

കുവൈത്ത് സിറ്റി | ‘പ്രവാസം വായിക്കുന്നു’ എന്ന പ്രമേയത്തില്‍ ഐ സി എഫ് ഇന്റര്‍ നാഷനല്‍ തലത്തില്‍ നടത്തുന്ന പ്രവാസി വായന കാമ്പയിനിന്റെ ഭാഗമായി കുവൈത്ത് സിറ്റി സെന്‍ട്രല്‍ വിവിധ യൂനിറ്റുകളില്‍ ‘ആരവം’ എന്ന പേരില്‍ വിളംബരം സംഘടിപ്പിച്ചു.
മിര്‍ഗാബ്, ശര്‍ഖ്, മാലിയ, ബയാന്‍, ജാബിരിയ, സല്‍വ, ഖുര്‍തുബ, കൈഫാന്‍, ളാഹിയ അബ്ദുല്ല സാലിം, മുബാറക് കബീര്‍ എന്നിവിടങ്ങളില്‍ നടന്ന പരിപാടികള്‍ക്ക് സെന്‍ട്രല്‍ നേതാക്കളായ മുഹമ്മദലി സഖാഫി പട്ടാമ്പി, സ്വാദിഖ് കൊയിലാണ്ടി, മുഹമ്മദ് ബാദുഷ മുട്ടനൂര്‍, ഇബ്രാഹിം മുസ്‌ലിയാര്‍ വെണ്ണിയോട്, മുഹമ്മദ് സഖാഫി, അബ്ദുർറസാഖ് മുസ്‌ലിയാര്‍, ഉമര്‍ ഹാജി ചപ്പാരപ്പടവ്, ഉബൈദ് ഹാജി മായനാട്, ഉസ്മാന്‍ കോയ മായനാട്, ജാഫര്‍ ചപ്പാരപ്പടവ്, ശുഐബ് മുട്ടം, റാശിദ് ചെറുശോല, അബ്ദുർറഊഫ് വെണ്ണക്കോട്, അബ്ദുസ്സലാംവിളത്തൂര്‍, നിസാര്‍ ചെമ്പുകടവ് നേതൃത്വം നല്‍കി.
ഫീല്‍ഡ് കാമ്പയിന്‍, തളിര്, കുടുംബ വായന, സാംസ്‌കാരിക സെമിനാര്‍ തുടങ്ങിയ വിവിധ പരിപാടികള്‍ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. നവംബര്‍ 15ന് കാമ്പയിന്‍ സമാപിക്കും..