National
വിമാനം പറന്നുയരുന്നതിനിടെ വൈദ്യുതി തൂണിലിടിച്ചു; വന്‍ ദുരന്തം ഒഴിവായി
സംഭവത്തെ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഇറക്കി മറ്റൊരു വിമാനത്തില്‍ യാത്രയാക്കിയതായി അധികൃതര്‍ അറിയിച്ചു.
ന്യൂഡല്‍ഹി | ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ സ്‌പേസ്‌ജെറ്റ് വിമാനം വൈദ്യുതി തൂണിലിടിച്ച് വന്‍ അപകടം ഒഴിവായി. ഡല്‍ഹിയില്‍ നിന്ന് ജമ്മുവിലേക്ക് പുറപ്പെട്ട എസ് ജി 160 വിമാനമാണ് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ടേക് ഓഫിനായി വിമാനം പുഷ്ബാക്ക് ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

സംഭവത്തെ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഇറക്കി മറ്റൊരു വിമാനത്തില്‍ യാത്രയാക്കിയതായി അധികൃതര്‍ അറിയിച്ചു. അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു.
സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. അതേസമയം, ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ ചിറകുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.
---- facebook comment plugin here -----


