Kerala
പൊസോട്ട് തങ്ങള്‍ ഉറൂസ് മുബാറകും ആത്മീയ സംഗമവും നാളെ കടലുണ്ടി കോര്‍ണിഷില്‍
സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും

കടലുണ്ടി | സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയും ഖലീല്‍ ബുഖാരി തങ്ങളുടെ ജേഷ്ഠസഹോദരനുമായ മര്‍ഹൂം പൊസോട്ട് സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയുടെ 10-ാമത് ഉറൂസ് മുബാറക് നാളെ വൈകുന്നേരം 7ന് കടലുണ്ടി കോര്‍ണിഷ് മസ്ജിദില്‍ വെച്ച് നടത്തും. അനുസ്മരണ സംഗമത്തിന് സമസ്ത സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. ഖുര്‍ആന്‍ പാരായണം, തഹ്‌ലീല്‍, പ്രാര്‍ത്ഥനാ സംഗമം എന്നിവ നടക്കും.
സയ്യിദ് ഇസ്മാഈല്‍ അല്‍ ബുഖാരി, സയ്യിദ് അബ്ദുല്ല ഹബീബുറഹ്‌മാന്‍ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഖാരി, സയ്യിദ് ശഹീര്‍ അബ്ദുറഹ്‌മാന്‍ അല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് അഹ്‌മദുല്‍ കബീര്‍ അല്‍ ബുഖാരി, സയ്യിദ് അഹ്‌മദ് അബ്ദുല്ല ബുഖാരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ഹംസകോയ ബാഖവി കടലുണ്ടി, മുഹമ്മദലി സഖാഫി മണ്ണാര്‍ക്കാട്, അഹ്‌മദ് അദനി കൊച്ചി, വാസില്‍ അദനി കുറ്റാളൂര്‍ എന്നിവര്‍ സംബന്ധിക്കും.