Kerala
തീവ്രവാദ ബന്ധം ആരോപിച്ച് പോലീസുകാരന് സസ്‌പെന്‍ഷന്‍; പുനരന്വേഷണത്തിന് ഉത്തരവ്
വണ്ണപുരം സ്വദേശി സി പി ഒ. പി കെ അനസിനെ സസ്‌പെന്‍ഡ് ചെയ്തതിലാണ് പുനരന്വേഷണം.

ഇടുക്കി | തീവ്രവാദ ബന്ധം ആരോപിച്ച് ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനില്‍ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ പുനരന്വേഷണത്തിന് ഉത്തരവ്. വണ്ണപുരം സ്വദേശി സി പി ഒ. പി കെ അനസിനെ സസ്‌പെന്‍ഡ് ചെയ്തതിലാണ് പുനരന്വേഷണം.
ഇടുക്കി എസ്പിയാണ് അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. 2021ല്‍ പോലീസ് രേഖകള്‍ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കി എന്ന് ആരോപിച്ചായിരുന്നു നടപടി.
അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റ ഇടപെടലിനെ തുടര്‍ന്നാണ് പുനരന്വേഷണം നടക്കുന്നത്.
പോലീസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അനസിനെതിരെ നടപടി സ്വീകരിച്ചത്. നടപടിക്കെതിരെ അനസ് അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല വിധിനേടുകയായിരുന്നു.
---- facebook comment plugin here -----