Connect with us

Kerala

തിരുവനന്തപുരത്ത് പോലീസുകാരന്‍ മരിച്ച നിലയില്‍

എ ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ ആര്യനാട് പറണ്ടോട് സ്വദേശി ശ്രീജിത്ത് (29) ഈ മാസം 16-ന് വിവാഹിതനാവാന്‍ ഇരിക്കുകയായിരുന്നു

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് പോലീസുകാരന്‍ മരിച്ച നിലയില്‍. ആര്യനാട് പറണ്ടോട് സ്വദേശി ശ്രീജിത്ത് (29) ആണ് മരിച്ചത്. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനാണ്. ഈ മാസം 16-ന് വിവാഹം നടക്കാനിരിക്കാനിരിക്കെയാണ് ശ്രീജിത്തിനെ മരിച്ച നിലയില്‍ കണ്ടത്.

വൈകുന്നേരം കാണുമ്പോള്‍ ശ്രീജിത്ത് സന്തോഷവാനായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ശ്രീജിത്തിന്റെ മൃതദേഹം നിലവില്‍ ആര്യനാട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആര്യനാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

 

---- facebook comment plugin here -----

Latest