Connect with us

Kerala

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വീട്ടമ്മയുടെ മൃതദേഹം പ്രതിഷേധക്കാരില്‍ നിന്നും പിടിച്ചെടുത്ത് പോലീസ്

ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Published

|

Last Updated

കോതമംഗലം |  നേര്യമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ് കൊല്ലപ്പെട്ട വീട്ടമ്മയുടെ മൃതദേഹം പ്രതിഷേധക്കാരില്‍ നിന്നും ബലംപ്രയോഗിച്ച് പിടിച്ചെടുത്ത് പോലീസ്. മൃതദേഹം സൂക്ഷിച്ച ഫ്രീസര്‍ പിടിച്ചുവാങ്ങിയ പോലീസ് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. നടുറോഡില്‍ മൃതദേഹവുമായി പ്രതിഷേധിച്ചവരില്‍ നിന്നാണ് പോലീസ് മൃതദേഹം പിടിച്ചെടുത്തത്.

കോതമംഗലത്ത് റോഡില്‍ മൃതദേഹം വച്ചായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചത്. മന്ത്രി നേരിട്ടെത്തി വന്യജീവി ആക്രമണം ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കണമെന്നായിരുന്നു ആവശ്യം. പിന്നീട് ജില്ലാ കലക്ടര്‍ നേരിട്ട് സ്ഥലത്തെത്തി ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടു. ഇതിന് കളക്ടര്‍ തയ്യാറായില്ല. റോഡില്‍ ഷെഡ് കെട്ടിയാണ് മൃതദേഹം വച്ചിരുന്നത്. ഈ ഷെഡ് പോലീസ് പൊളിച്ചു നീക്കി

നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര( 70 )ആണ് ഇന്ന് രാവിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിന് ഇടയില്‍ കാട്ടന ആക്രമിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടിക്കായി പോലീസ് എത്തിയപ്പോള്‍ തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൃതദേഹവുമായി റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു

---- facebook comment plugin here -----

Latest