Kerala
ഓണാഘോഷത്തില്‍ പങ്കെടുത്ത് വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞ് വീണു മരിച്ചു
കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ പതിനാറില്‍ചിറ കൊച്ചുതറവീട്ടില്‍ സതീഷ് ചന്ദ്രന്‍ ആണ് മരിച്ചത്.

കോട്ടയം|കോട്ടയത്ത് ഓണാഘോഷത്തില്‍ പങ്കെടുത്ത് വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണു മരിച്ചു. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ പതിനാറില്‍ചിറ കൊച്ചുതറവീട്ടില്‍ സതീഷ് ചന്ദ്രന്‍ (42)ആണ് കുഴഞ്ഞു വീണ് മരിച്ചത്. ചൊവ്വാഴ്ച ഈസ്റ്റ് സ്റ്റേഷനില്‍ സംഘടിപ്പിച്ച ഓണാഘോഷത്തില്‍ സജീവമായി പങ്കെടുത്ത ശേഷമാണ് സതീഷ് ചന്ദ്രന്‍ തിരികെ വീട്ടിലെത്തിയത്.
ഓണാഘോഷ പരിപാടിക്കിടെ മധുരിക്കും ഓര്‍മകളേ, മലര്‍മഞ്ചല്‍ കൊണ്ടുവരൂ എന്ന ഗാനം പാടി മണിക്കൂറുകള്‍ക്കുള്ളിലാണ് സതീഷിന്റെ മരണം. ഓണാഘോഷത്തിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയ സതീഷ് രാത്രി 9.30നാണ് കുഴഞ്ഞുവീണത്. ഉടന്‍ സതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണു മരണകാരണമെന്നാണ് പോലീസ് പറയുന്നത്. സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ജോലി ക്രമീകരിച്ചിരുന്ന സ്റ്റേഷന്‍ അസിസ്റ്റന്റ് റൈറ്ററായിരുന്നു സതീഷ് ചന്ദ്രന്‍. ഭാര്യ: സവിത. മക്കള്‍: അഭിനവ്, അശ്വിന്ത്, അഭിനന്ദ്.