Eduline
അസ്‌ട്രോഫിസിക്‌സിലും അസ്‌ട്രോണമിയിലും താത്പര്യമുണ്ടോ?
ഐനാറ്റ് പരീക്ഷക്ക് ഈ മാസം 24 വരെ അപേക്ഷിക്കാം
പുണെ ഇന്റർ യൂനിവേഴ്‌സിറ്റി സെന്റർ ഫോർ അസ്‌ട്രോണമി ആൻഡ് അസ്‌ട്രോഫിസിക്‌സ്, പി എച്ച് ഡി, ജോയിന്റ് എം എസ്സി പ്രവേശനത്തിനായി നടത്തുന്ന ഐ യു സി എ എ നാഷനൽ അഡ്മിഷൻ ടെസ്റ്റിന് (ഐനാറ്റ്) അപേക്ഷിക്കാം. പ്രവേശന പരീക്ഷ. 2026 ജനുവരി 18ന് നടക്കും. അസ്‌ട്രോണമി, അസ്‌ട്രോഫിസിക്‌സിൽ സ്‌കോളർഷിപ്പോടെ ഗവേഷണത്തിന് അവസരം ലഭിക്കും.
https://www.iucaa.in എന്ന വെബ്‌സൈറ്റിലൂടെ ഈ മാസം 24നകം അപേക്ഷ സമർപ്പിക്കണം. അസസ്സ്‌മെന്റ് ഫോമുകൾ 26 വരെ ഓൺലൈനായി സമർപ്പിക്കാം.
അസസ്സ്‌മെന്റിനുള്ള ഓൺലൈൻ റെഫറി റിപോർട്ട് തയ്യാറാക്കേണ്ടത് അക്കാദമിക് വിദഗ്ധരായിരിക്കണം അക്കാദമിക് വിശദാംശങ്ങൾ റിപോർട്ടിലുണ്ടാകും. റിപോർട്ട് ഇല്ലാതെയും അപേക്ഷ അയക്കാം. • പി എച്ച് ഡി
ഏതൊക്കെ മേഖലകൾ തിരഞ്ഞെടുക്കാം
- കോസ്മിക് മാഗ്‌നറ്റിക് ഫീൽഡ്സ്
- കോസ്‌മോളജി ആൻഡ് ലാർജ് സ്റ്റെയിൽ സ്ട്രക്ചർ
- കമ്പ്യൂട്ടേഷൻ അസ്‌ട്രോഫിസിക്‌സ്
- എക്‌സ്ട്രാ ഗാലക്റ്റിക് അസ്‌ട്രോണമി
- ഗ്രാവിറ്റേഷനൽ ലെൻസിംഗ്
- ഗ്രാവിറ്റേഷനൽ വേവ്സ്
- ഹൈ എനർജി അസ്‌ട്രോഫിസിക്‌സ്
- ഇൻസ്ട്രുമെന്റേഷൻ ഫോർ അസ്ട്രോണമി
- മെഗാ സയൻസ്
- ക്വാണ്ടം മെട്രോളജി ആൻഡ് സെൻസിംഗ്
- സോളാർ ആൻഡ് സ്റ്റെല്ലാർ ഫിസിക്‌സ്
ആർക്കെല്ലാം അപേക്ഷിക്കാം
55 ശതമാനം മാർക്കോടെ എം എസ്്സി ഇന്റഗ്രേറ്റഡ് ഫിസിക്‌സ്, അപ്ലൈഡ് ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, അപ്ലൈഡ് മാത്തമാറ്റിക്‌സ്, ഇലക്ട്രോണിക്‌സ് അസ്‌ട്രോണമി) അല്ലെങ്കിൽ ബി ഇ, ബി ടെക്, എം ഇ, എം ടെക് (ഏതെങ്കിലും ബ്രാഞ്ച്) അടുത്ത വർഷം ജൂലൈക്ക് മുമ്പ് ബിരുദം നേടിയിരിക്കണം.
അക്കാദമിക് മികവുള്ള അവസാന വർഷ ബി എസ്‌സി വിദ്യാർഥികൾ ആദ്യവർഷ എം എസ്‌സി, മൂന്ന്/ നാല് വർഷ ഇന്റഗ്രേറ്റഡ് എം എസ്‌സി, രണ്ട്/മൂന്ന് വർഷ ബി ഇ/ ബി ടെക് എന്നിവർക്കും പ്രീ സെലക്ഷനായി അപേക്ഷിക്കാം.
ഇവർ യോഗ്യത നേടിയതിനു ശേഷം പി എച്ച് ഡിക്ക് ചേരാം. യോഗ്യതാ പരീക്ഷയുടെ മാർക്കിൽ എസ് സി/ എസ് ടി/ ഒ ബി സി- എൻ സി എൽ, ഇ ഡബ്ല്യു എസ്/ ഭിന്നശേഷിക്കാർക്ക് അഞ്ച് ശതമാനം ഇളവുണ്ട്.
ആരെ തിരഞ്ഞെടുക്കും
എഴുത്തു പരീക്ഷയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ട് ഘട്ടമായി അഭിമുഖം നടത്തും. ഇതിൽ വിജയിക്കുന്നവർക്ക് 2026 ആഗസ്റ്റിൽ കോഴ്‌സിന് ചേരാം.
ജോയിന്റ് എം എസ്‌സി പ്രോഗ്രാമുകൾ
സാവിത്രിഭായ് ഫൂലെ പുണെ യൂനിവേഴ്‌സിറ്റി സെന്റർ ഫോർ യൂനിവേഴ്സിറ്റി, ഇന്റർ അസ്‌ട്രോണമി ആൻഡ് അസ്‌ട്രോ ഫിസിക്‌സ് എന്നിവ സംയുക്തമായാണ് ജോയിന്റ് എം എസ്‌സി പ്രോഗ്രാം നടത്തുന്നത്. ഫിസിക്‌സിനൊപ്പം അസ്‌ട്രോഫിസിക്‌സും സ്‌പെഷ്യലൈസേഷനോടെ പഠിക്കാം.
യോഗ്യത: 55 ശതമാനം മാർക്കോടെ ബി എസ്‌സി ഫിസിക്‌സ് (രണ്ടാം വർഷം വരെ മാത്സ് ഉൾപ്പെട്ടിരിക്കണം)/ ബി ഇ/ബി ടെക് (ഏതെങ്കിലും എൻജിനീയറിംഗ് ബ്രാഞ്ച്).
ഐനാറ്റ് എഴുത്തുപരീക്ഷാ സ്‌കോറും യോഗ്യതാ പരീക്ഷയിലെ മാർക്കും (2026 ജൂലൈക്ക് മുമ്പ് ബിരുദം നേടിയിരിക്കണം.) പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്
പരീക്ഷാ ഘടന
- രണ്ട് മണിക്കൂറാണ് എഴുത്തു പരീക്ഷ
- ചോദ്യക്കടലാസ് ഇംഗ്ലീഷിലായിരിക്കും
- മൂന്ന് ഭാഗങ്ങളിലായി ഫിസിക്‌സ്, മാത്തമാറ്റിക്. ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ്, സമാനവിഷയങ്ങളിൽ നിന്ന്ചോദ്യങ്ങളുണ്ടാകും
പാർട്ട് എ (ഒബ്ജക്ടീവ്)
ബേസിക് ഫിസിക്‌സ്, മാത്തമാറ്റിക്‌സ്. എൻജിനീയറിംഗ് വിഷയങ്ങളിൽ നിന്നായി 16 ചോദ്യങ്ങൾ. ഓരോ ചോദ്യത്തിനും മൂന്ന് മാർക്ക് വീതം. നെഗറ്റീവ് മാർക്കുണ്ട്.
പാർട്ട് ബി (ഇന്റഗർ)
ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എൻജിനിയറിംഗ് (ബേസിക്, അഡ്വാൻസ്ഡ്) ഭാഗങ്ങളിൽ നിന്നായി എട്ട് ചോദ്യങ്ങൾ. ഓരോ ഉത്തരത്തിനും മൂന്ന് മാർക്ക് വീതം. നെഗറ്റീവ് മാർക്കില്ല.
പാർട്ട് സി (ഒബ്ജക്ടീവ്)
ഫിസിക്‌സ് മാത്തമാറ്റിക്‌സ്. എൻജിനീയറിംഗ് (അഡ്വാൻസ്ഡ്) വിഷയങ്ങളിൽ നിന്നായി 16 ചോദ്യങ്ങൾ. ഓരോ ചോദ്യത്തിനും മൂന്ന് മാർക്ക് വീതം. ഉത്തരം തെറ്റിയാൽ നെഗറ്റീവ് മാർക്ക്.






