Kerala
ട്രെയിനില്‍ കവര്‍ച്ച: സാസി ഗ്യാങ് പിടിയില്‍
ഹരിയാന സ്വദേശികളായ നാലുപേരാണ് കോഴിക്കോട് റെയില്‍വേ പോലീസിന്റെ പിടിയിലായത്. ചെന്നൈ-മംഗലാപുരം ട്രെയിനില്‍ വെച്ച് 50 ലക്ഷം രൂപ വില മതിക്കുന്ന സ്വര്‍ണ, ഡയമണ്ട് ആഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതികളാണ് ഇവര്‍.
കോഴിക്കോട് | ട്രെയിനുകളില്‍ മോഷണം നടത്തുന്ന സാസി ഗ്യാങ് എന്നറിയപ്പെടുന്ന സംഘം പിടിയില്‍. ഹരിയാന സ്വദേശികളായ രാജേഷ്, ദില്‍ബാഗ്, മനോജ് കുമാര്‍, ജിതേന്ദ്ര് എന്നിവരാണ് കോഴിക്കോട് റെയില്‍വേ പോലീസിന്റെ പിടിയിലായത്.
ചെന്നൈ-മംഗലാപുരം ട്രെയിനില്‍ വെച്ച് 50 ലക്ഷം രൂപ വില മതിക്കുന്ന സ്വര്‍ണ, ഡയമണ്ട് ആഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതികളാണ് ഇവര്‍. ഇക്കഴിഞ്ഞ 13ന് രാത്രിയായിരുന്നു കവര്‍ച്ച. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളുടെ സ്വര്‍ണമാണ് കവര്‍ന്നത്.
എ സി കോച്ചുകളില്‍ റിസര്‍വേഷന്‍ ചെയ്താണ് സംഘം മോഷണം നടത്തുന്നത്. രാജ്യത്ത് വിവിധയിടങ്ങളില്‍ ഇവര്‍ ഈ രീതിയില്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്.






