Connect with us

National

കലാ, സാംസ്കാരിക പ്രവർത്തനങ്ങളാണ് രാജ്യത്തിന്റെ കെട്ടുറപ്പ്: മുദനകുടു ചിന്നസ്വാമി

എസ് എസ് എഫ് ദേശീയ സാഹിത്യോത്സവിന് ഗുൽബർഗയിൽ ഉജ്ജ്വല തുടക്കം

Published

|

Last Updated

എസ് എസ് എഫ് ദേശീയ സാഹിത്യോത്സവ് പ്രമുഖ കന്നഡ എഴുത്തുകാരൻ മുദനകുടു ചിന്നസ്വാമി ഉദ്ഘാടനം ചെയ്യുന്നു.

ഗുൽബർഗ | കലാ, സാംസ്കാരിക പ്രവർത്തനങ്ങളാണ് രാജ്യത്തിൻ്റെ കെട്ടുറപ്പെന്ന് കർണാടക സാഹിത്യ അക്കാദമി അവാർഡ് ജേതാവ് മുദനകുടു ചിന്നസ്വാമി. എസ് എസ് എഫ് ദേശീയ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവും സാംസ്കാരിക പ്രവർത്തനങ്ങളുമാണ് സാമൂഹിക ഭദ്രതയും സമാധാനവും ഉറപ്പാക്കുന്നത്. പ്രക്ഷുബ്ധമായ സാഹചര്യങ്ങളോട് സംയമനത്തോടെ പ്രതികരിക്കാൻ കലാ, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് സാധിക്കും. ഇന്ത്യയിലെ സൂഫീ പാരമ്പര്യം അതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തര കർണാടകയിലെ ഗുൽബർഗയിൽ നടക്കുന്ന ദേശീയ സാഹിത്യോത്സവ് ഇരുപത്തിയാറ് സംസ്ഥാനങ്ങളിൽ നിന്നുള്ള കല, സാഹിത്യ പ്രതിഭകളുടെ മഹാസംഗമമാണ്. 114 മത്സരങ്ങളിലായി 26 സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം പ്രതിഭകൾ മാറ്റുരക്കും. സാഹിത്യോത്സവിൻ്റെ ഭാഗമായി റൈറ്റേഴ്സ് കൊളോക്കിയം, ബന്ദേ നവാസ് കോൺഫറൻസ്, എജ്യുകോൺഫറൻസ് തുടങ്ങിയ പരിപാടികളും നടക്കും.

ബന്ദേ നവാസ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. അലി റസാ മൂസവി, മൊയിനാബാദ് മെഡിക്കൽ കോളജ് പ്രസിഡന്റ് ഡോ. ഖമറുസ്സമാൻ ഹുസൈൻ ഇനാംദാർ, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി, എസ്‌ എസ്‌ എഫ് ഇന്ത്യ പ്രസിഡന്റ് സി പി ഉബൈദുല്ല സഖാഫി, ജനറൽ സെക്രട്ടറി ദിൽശാദ് അഹമ്മദ് സംബന്ധിച്ചു.

---- facebook comment plugin here -----

Latest