Connect with us

National

ഡല്‍ഹി സ്‌ഫോടനം: അല്‍ ഫലാഹ് സര്‍വകലാശാലക്കെതിരെ രണ്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്

വ്യാജരേഖ ചമയ്ക്കല്‍, ക്രമക്കേടുകള്‍ എന്നിവ ചുമത്തിയുള്ളതാണ് എഫ് ഐ ആര്‍.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് അല്‍ ഫലാഹ് സര്‍വകലാശാലക്കെതിരെ രണ്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്. വ്യാജരേഖ ചമയ്ക്കല്‍, ക്രമക്കേടുകള്‍ എന്നിവ ചുമത്തിയുള്ളതാണ് എഫ് ഐ ആര്‍. യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യു ജി സി), നാഷണല്‍ അസെസ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സില്‍ (എന്‍ എ എ സി) എന്നിവയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സര്‍വകലാശാലയുടെ ഓഖ്‌ലയിലെ ഓഫീസില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. അന്വേഷണത്തിന്റെ ഭാഗമായി സര്‍വകലാശാലക്ക് ഡല്‍ഹി പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

നിര്‍ബന്ധിതമായ പുതുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കാതെ അക്രെഡിറ്റേഷന്‍ ഉണ്ടെന്ന് അവകാശപ്പെട്ട അല്‍ ഫലാഹ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിക്ക് എന്‍ എ എ സി ഷോകോസ് നോട്ടീസ് നല്‍കിയിരുന്നു.

ഭീകരവാദവുമായി ബന്ധപ്പെട്ട കേസിന് പിന്നാലെ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ് (എ ഐ യു) അല്‍ ഫലാഹ് സര്‍വകലാശാലയുടെ അംഗത്വം ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡല്‍ഹി സ്ഫോടന കേസില്‍ അല്‍ ഫലാഹ് സര്‍വകലാശാലയിലെ ഡോക്ടര്‍മാരുടെ പേരുകള്‍ ഉള്‍പ്പെട്ടതോടെയാണ് എ ഐ യു കടുത്ത നടപടി സ്വീകരിച്ചത്.

 

---- facebook comment plugin here -----