Kozhikode
പി എന്‍ പണിക്കര്‍ പുരസ്‌കാരം കുണ്ടൂപ്പറമ്പ് യൂനിയന്‍ വായനശാലക്ക് സമ്മാനിച്ചു
എം കെ രാഘവന്‍ എം പി പുരസ്‌കാരം സമ്മാനിച്ചു.

കുണ്ടൂപ്പറമ്പ് | 92 വര്‍ഷം പിന്നിടുന്ന കോഴിക്കോട് കുണ്ടൂപ്പറമ്പ് യൂനിയന്‍ വായനശാലക്ക് മികച്ച വായനശാലക്കുള്ള പി എന്‍ പണിക്കര്‍ പുരസ്‌കാരം. എം കെ രാഘവന്‍ എം പി പുരസ്‌കാരം സമ്മാനിച്ചു.
ചടങ്ങില്‍ അഡ്വ. കെ പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എം രാജന്‍, പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീജ സുരേഷ് സ്വാഗതം പറഞ്ഞു.
കോഴിക്കോട് കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് കെ സി ശോഭിത, ടി സുരേഷ് ബാബു, നീന സുനില്‍കുമാര്‍, എം പി രാമകൃഷ്ണന്‍, എം സി സുദേഷ് കുമാര്‍, ടി പ്രകാശന്‍ പ്രസംഗിച്ചു.
---- facebook comment plugin here -----