Connect with us

Uae

ഹജ്ജിന് പോകുന്നവർ വാക്‌സിനുകളും മുൻകരുതലുകളും സ്വീകരിക്കണം

ഹജ്ജിന് പോകുന്നവർ യാത്രയ്ക്ക് കുറഞ്ഞത് പത്ത് ദിവസം മുമ്പെങ്കിലും വാക്‌സിനുകൾ സ്വീകരിക്കണം.

Published

|

Last Updated

ദുബൈ| യു എ ഇയിൽ നിന്ന് ഈ വർഷം ഹജ്ജിന് പോകാൻ പദ്ധതിയിടുന്നവർ ആരോഗ്യപരമായ തയ്യാറെടുപ്പുകൾ നേരത്തെ ആരംഭിക്കണമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയവും എമിറേറ്റ്‌സ് ഹെൽത്ത് സർവീസസും അറിയിച്ചു. നിർബന്ധിത വാക്‌സിനുകൾ, ചൂടും തിരക്കും കൈകാര്യം ചെയ്യാനുള്ള മുൻകരുതലുകൾ, അവശ്യ സാധനങ്ങൾ എന്നിവ ഉൾപ്പെടെ, ശരിയായ തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്.

ഹജ്ജിന് പോകുന്നവർ യാത്രയ്ക്ക് കുറഞ്ഞത് പത്ത് ദിവസം മുമ്പെങ്കിലും വാക്‌സിനുകൾ സ്വീകരിക്കണം. മെനിഞ്ചോകോക്കൽ വാക്‌സിൻ, ഇൻഫ്ലുവൻസ വാക്‌സിൻ എന്നിവയാണ് ശുപാർശ ചെയ്യപ്പെട്ട വാക്‌സിനുകൾ. 65 വയസിന് മുകളിലുള്ളവർക്കും ഗുരുതര രോഗങ്ങളുള്ള 19 വയസിന് മുകളിലുള്ളവർക്കും ന്യൂമോകോക്കൽ വാക്‌സിൻ, കൊവിഡ്-19 വാക്‌സിന്റെ രണ്ട് ഡോസുകൾ എടുക്കണം. രോഗപ്രതിരോധ ശേഷി വികസിപ്പിക്കാൻ സഹായിക്കുന്നതാണ് ഈ വാക്‌സിനുകൾ.

പൊതു ആരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും വാക്‌സിനുകൾ ലഭ്യമാണ്. വാക്‌സിനേഷൻ വിവരങ്ങൾ അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന അന്താരാഷ്ട്ര വാക്‌സിനേഷൻ കാർഡിൽ രേഖപ്പെടുത്തണം. യാത്രക്ക് ഒരു മാസം മുമ്പെങ്കിലും പ്രീ – ട്രാവൽ കൺസൾട്ടേഷൻ നടത്തുന്നതും ഉചിതമാണ്.

 

 

Latest