Connect with us

Kerala

ഫുട്‌ബോള്‍ കളിക്കിടെ വാക്കുതര്‍ക്കം; 11 വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ഈരാറ്റുപേട്ട തിടനാട് ടൗണില്‍ വാടകക്ക് താമസക്കാരനായ വട്ടോടിപറമ്പില്‍ സുഭാഷിന്റെ മകന്‍ ആമോസ് ആണ് മരിച്ചത്. കളി കഴിഞ്ഞു വീട്ടിലെത്തിയ സഹോദരനാണ് കുട്ടിയെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍ കണ്ടത്.

Published

|

Last Updated

ഈരാറ്റുപേട്ട | ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ വാക്കുതര്‍ക്കത്തിനു പിന്നാലെ 11 വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഈരാറ്റുപേട്ട തിടനാട് ടൗണില്‍ വാടകക്ക് താമസക്കാരനായ വട്ടോടിപറമ്പില്‍ സുഭാഷിന്റെ മകന്‍ ആമോസ് ആണ് മരിച്ചത്. തിടനാട് ഗവ. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.

വൈകിട്ട് സ്‌കൂള്‍ വിട്ട ശേഷം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ സഹോദരനുമായി തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മനോവിഷമത്താല്‍ ആമോസ് വീടിനകത്ത് കയറി വാതിലടച്ചു. കളി കഴിഞ്ഞു വീട്ടിലെത്തിയ സഹോദരനാണ് കുട്ടിയെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍ കണ്ടത്.

ജോലി കഴിഞ്ഞ് ഈ സമയം വീട്ടിലെത്തിയ പിതാവ് കുട്ടിയെ ഉടന്‍ തന്നെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിടനാട് പോലീസ് ആശുപത്രിയിലെത്തി ഇന്‍ക്വസ്റ്റ് നടത്തി.

Content Highlights:
An eleven-year-old boy was tragically found dead following a verbal altercation during a football match. Local authorities have initiated a comprehensive investigation into the circumstances surrounding the incident. The community remains in shock as police work to uncover the exact cause of death.

 

Latest