Connect with us

International

വെനസ്വേലയിലെ ഇരട്ട ഭൂകമ്പം; മരണം 235 ആയി ഉയര്‍ന്നു, 4300 പേര്‍ക്ക് പരുക്ക്

നിരവധി ആളുകളെ കാണാതാവുകയോ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയോ ചെയ്യുകയാണ്.

Published

|

Last Updated

കാരക്കാസ്  | വെനസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം ഏകദേശം 235 ആയി ഉയര്‍ന്നതായി അന്താരാഷ്ട്ര മാധ്യമമായ സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം 4,300 പേര്‍ക്ക് പരുക്കേറ്റതായും ആരോഗ്യ മന്ത്രിയെ ഉദ്ധരിച്ചു റിപ്പോര്‍ട്ടിലുണ്ട്. രണ്ടാമതുണ്ടായ ഭൂകമ്പം വെനസ്വേലയില്‍ ഒരു നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണ്.

വ്യാഴാഴ്ച രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. നിരവധി ആളുകളെ കാണാതാവുകയോ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയോ ചെയ്യുകയാണ്. തുറമുഖ നഗരമായ ലാ ഗൈ്വറ , തലസ്ഥാനമായ കാരക്കാസ് , അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞു.രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വെനസ്വേലയ്ക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

 

ബുധനാഴ്ച വൈകുന്നേരം വെനിസ്വേലയെ നടുക്കി തുടര്‍ച്ചയായി ഉണ്ടായ ശക്തമായ ഭൂചലനങ്ങളില്‍ തലസ്ഥാനമായ കാരക്കാസിലെ ചക്കാവോയില്‍ മാത്രം നാല് കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു വീണു. ലാ ഗുവായറ നഗരത്തില്‍ ഡസന്‍ കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നുവീണു.മിറാന്‍ഡ, അരാഗ്വ, കാരബോബോ, ഫാല്‍ക്കണ്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ഭൂചലനം കനത്ത നാശം വിതച്ചു. പ്രധാന ഭൂചലനത്തിന് പിന്നാലെ 20ഓളം തുടര്‍ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി രാജ്യത്തെ ഗ്യാസ് വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ആഭ്യന്തര മന്ത്രി ഡിയോസ്ദാഡോ കബെല്ലോ അറിയിച്ചു.ആദ്യ ഭൂചലനം 7.2 തീവ്രതയാണ് രേഖപ്പെടുത്തിയതെന്നും ഇതിന്റെ പ്രഭവകേന്ദ്രം കാരക്കാസിന് ഏകദേശം 168 കിലോമീറ്റര്‍ പടിഞ്ഞാറ് കരീബിയന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന മൊറോണ്‍ എന്ന പ്രദേശത്തിന് പടിഞ്ഞാറാണെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. തൊട്ടുപിന്നാലെ, ഒരു മിനിറ്റിനുള്ളില്‍ തന്നെ അതിനേക്കാള്‍ വലിയ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനവും ഉണ്ടായി. ഭൂചലനത്തെ തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡിഗ്രസ് അറിയിച്ചു.ദുരന്തത്തില്‍പ്പെട്ട വെനിസ്വേലക്ക് സഹായവുമായി ഒട്ടേറെ രാജ്യങ്ങള്‍ രംഗത്തെത്തി. അമേരിക്ക, ബ്രസീല്‍, ബൊളീവിയ, അര്‍ജന്റീന, ഉറുഗ്വേ, പനാമ എന്നീ രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തര സഹായം പ്രഖ്യാപിച്ചു. തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി പ്രത്യേക സംഘങ്ങളെയും മെഡിക്കല്‍ സാമഗ്രികള്‍ അയക്കാന്‍ യു.എസ് തയാറെടുക്കുന്നതായും വിദേശകാര്യ വകുപ്പ് അറിയിച്ചു.

#VenezuelaEarthquake #Caracas #EarthquakeUpdate #NaturalDisaster #BreakingNews #SirajLive

Content Highlights: Twin earthquakes in Venezuela have claimed 235 lives and left over 4,300 injured. The back-to-back tremors of magnitudes 7.2 and 7.5 caused severe structural damage in Caracas and La Guaira. Acting President Delcy Rodriguez has declared a state of emergency as global aid arrives.

 

Latest