Kerala
തിരുവനന്തപുരത്ത് ആള്‍പ്പാര്‍പ്പില്ലാത്ത പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധു സുരേഷ് ആരോപിച്ചു.

തിരുവനന്തപുരം|തിരുവനന്തപുരം കൈമനത്ത് ആള്‍പ്പാര്‍പ്പില്ലാത്ത പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു. കരിമം സ്വദേശി ഷീജ ആണ് മരിച്ചത്. ബന്ധു സുരേഷ് സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സുരേഷ് ആരോപിച്ചു. ഇന്നലെ രാത്രിയാണ് പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
ഷീജ തിരുവനന്തപുരം മെഡിക്കല്‍ കോളജിനെടുത്ത് സുഹൃത്തായ സജികുമാറിനൊപ്പമാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും ബന്ധു ആരോപിച്ചു. സജിയുടെ വീടിനു സമീപത്തുള്ള ആള്‍പ്പാര്‍പ്പില്ലാത്ത പറമ്പിലാണ് മൃതദേഹം കണ്ടത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----