Connect with us

Haritha Issue

ഹരിത വിഷയത്തില്‍ പ്രതികരണം തേടിയ മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറി പി എം എ സലാം

ഹരിതയ്ക്കു പിന്നാലെ നടക്കാന്‍ മാധ്യമങ്ങള്‍ക്കു നാണമില്ലേയെന്നും അദ്ദേഹം ചോദിച്ചു.

Published

|

Last Updated

കോഴിക്കോട് | ഹരിത വിഷയത്തില്‍ പ്രതികരണം തേടി തനിക്ക് മുന്നിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി പി എം എ സലാം. ഹരിത പ്രശ്‌നം പരിഹരിക്കാന്‍ ലീഗിന് അറിയാമെന്നും മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ വിഷമിക്കേണ്ടെന്നുമായിരുന്നു സലാമിന്റെ പ്രതികരണം. മുസ്ലി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സലാം.

ലീഗില്‍ ഒരു പ്രശ്‌നവുമില്ല. ഹരിതയ്ക്കു പിന്നാലെ നടക്കാന്‍ മാധ്യമങ്ങള്‍ക്കു നാണമില്ലേയെന്നും അദ്ദേഹം ചോദിച്ചു. വനിതാ കമ്മീഷന് പരാതി നല്‍കിയതു ലീഗല്ലെന്നും അദ്ദേഹം പറഞ്ഞു. അതിനെക്കുറിച്ച് പരാതി നല്‍കിയവരോടു ചോദിക്കണമെന്നും സലാം പറഞ്ഞു.

മുസ്ലിം ലീഗ് ഉപസമിതിയോഗം ഇന്ന് കോഴിക്കോട്ട് ചേരും. ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിന്റെ അജണ്ട നിശ്ചയിക്കാനാണ് യോഗം ചേരുന്നത്. ഹരിത വിവാദം യോഗത്തില്‍ ചര്‍ച്ചയാകില്ലെന്ന് അദ്ദേഹം അറിയിച്ചു.

Latest