Kerala
പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഉച്ചക്ക് മൂന്നര മുതല്‍ ഫലമറിയാം
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലവും ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം|സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പരീക്ഷാഫലം പ്രഖ്യാപിക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലവും ഇന്ന് അറിയാം. മൂന്നര മുതല്‍ വെബ്‌സൈറ്റിലൂടെ ഫലം ലഭ്യമാകും.
നാലര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. വിഎച്ച്എസ്ഇ രണ്ടാം വര്‍ഷം റെഗുലര്‍ പരീക്ഷ 26,178 വിദ്യാര്‍ഥികളാണ് എഴുതിയത്. എസ്എസ്എല്‍സി പരീക്ഷാഫലം വന്ന് 12 ദിവസങ്ങള്‍ക്കുശേഷമാണ് പ്ലസ് ടു ഫലവും പുറത്തുവിടുന്നത്.
ഈ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം
www.results.hse.kerala.gov.in
www.prd.kerala.gov.in
results.kerala.gov.in
examresults.kerala.gov.in
result.kerala.gov.in
results.digilocker.gov.in
www.results.kite.kerala.gov.in.
മൊബൈല്‍ ആപ്പ്:
PRD Live, SAPHALAM 2025, iExaMS – Kerala