Connect with us

Kerala

പ്ലസ് വണ്‍ പ്രവേശം: സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂള്‍ പ്രവൃത്തിസമയം അരമണിക്കൂര്‍ അധികമാക്കി പരിഷ്‌കരിച്ചതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കും

Published

|

Last Updated

തിരുവനന്തപുരം | ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സംസ്ഥാനത്ത് എവിടെയും നിലവില്‍ സീറ്റ് ക്ഷാമമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിലവില്‍ പ്ലസ് വണ്‍ സീറ്റുകള്‍ അധികമാണെന്നും മലപ്പുറത്ത് കഴിഞ്ഞ വര്‍ഷവും സീറ്റ് അധികമായിരുന്നെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കുറ്റമറ്റമായ രീതിയില്‍ പ്രവേശന നടപടി പുരോഗമിക്കുകയാണ്. പ്ലസ് വണ്ണിന് സംവരണ സീറ്റില്‍ പ്രവേശം കിട്ടിയവര്‍ ജാതി തെളിയിക്കാന്‍ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മതിയാകും. ടി സിയും രേഖയായി സ്വീകരിക്കും. സേ പരീക്ഷക്ക് ശേഷം ഡിജിലോക്കറില്‍ രേഖകള്‍ അപ്ലോഡ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ പ്രവൃത്തിസമയം അരമണിക്കൂര്‍ അധികമാക്കി പരിഷ്‌കരിച്ചതിലെ പ്രായോഗികമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്യും. രാവിലെയും വൈകിട്ടും 15 മിനുട്ട് വീതം കൂട്ടിയതില്‍ എല്‍ പി, യു പി വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ ആഴ്ച തന്നെ വ്യക്തത വരുത്തുമെന്നും മന്ത്രി അറിയിച്ചു.

 

---- facebook comment plugin here -----

Latest