Connect with us

Kerala

പി കെ ഫിറോസ് കേരള രാഷ്ട്രീയത്തിലെ മായാവി, കുമ്പിടി എന്ന് പറഞ്ഞാല്‍ അത് ചെറുതാവും; കെ ടി ജലീല്‍

ദുബായില്‍ എവിടെയാണ് കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നും ആര്‍ക്കും കമ്പനി എവിടെ ആണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ജലീല്‍

Published

|

Last Updated

തിരുവനന്തപുരം| പി കെ ഫിറോസിനെതിരെ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം നിഷേധിച്ചില്ലെന്നും താന്‍ ഉയര്‍ത്തിയ ഒരു ആരോപണവും തള്ളി പറഞ്ഞിട്ടില്ലെന്നും കെ ടി ജലീല്‍ എംഎല്‍എ. അഞ്ചേകാല്‍ ലക്ഷം രൂപ മാസ ശമ്പളം ലഭിക്കാന്‍ പി കെ ഫിറോസ് കമ്പനിക്ക് വേണ്ടി ചെയ്യുന്ന ജോലി എന്താണ്. എത്ര എക്‌സ്‌പോര്‍ട്ടുകള്‍ സെയില്‍സ് മാനേജര്‍ എന്ന നിലയ്ക്ക് ഫിറോസ് നടത്തുന്നുണ്ടെന്നും അത് പറയാന്‍ അദ്ദേഹം ബാധ്യസ്ഥനാണെന്നും കെടി ജലീല്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് യുഎഇ വിസ കുറച്ചു കാലത്തേക്ക് വേണ്ടെന്ന് വെച്ചു. ഇടവേളയ്ക്ക് ശേഷം അതേ വിസ വീണ്ടും പുതുക്കി. ദുബായില്‍ എവിടെയാണ് കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ആര്‍ക്കും കമ്പനി എവിടെ ആണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ജലീല്‍ പരിഹസിച്ചു.

യുഎഇയിലെ ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ ഫിറോസ് പുറത്തു വിടണമെന്ന് ജലീല്‍ പറഞ്ഞു. പി കെ ഫിറോസ് കേരള രാഷ്ട്രീയത്തിലെ മായാവിയാണ്. കുമ്പിടി എന്ന് പറഞ്ഞാല്‍ അത് ചെറുതാവും. മുസ്ലിം ലീഗിലെ എല്ലാ നേതാക്കള്‍ക്കും ജോബ് വിസ ഉണ്ടോ എന്നും ജലീല്‍ പരിഹസിച്ചു. സി എച്ച് മുഹമ്മദ് കോയക്ക് ഫിറോസിനെ പോലെ സാമര്‍ത്ഥ്യം ഇല്ലായിരുന്നു. അദ്ദേഹത്തിന് ഒന്നും അറിയില്ല. സിഎച്ച് അല്ല ഫിറോസിന്റെ രാഷ്ട്രീയ ഗുരു. യൂത്ത് ലീഗ് പിരിച്ച ഭീമമായ തുക പി കെ ഫിറോസ് മുക്കിയിട്ടുണ്ട്. കത്വ-ഉന്നാവോ ഫണ്ട് ഫിറോസ് ദുര്‍വിനിയോഗം ചെയ്‌തെന്നും കെ ടി ജലീല്‍ ആരോപിച്ചു.

 

 

 

---- facebook comment plugin here -----

Latest