Connect with us

Kerala

പിങ്ക് പോലീസ് കേസ്: നഷ്ടപരിഹാരത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹരജി ഇന്ന് ഹൈക്കോടതിയില്‍

പോലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്നും സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നുമാണ് ആവശ്യം.

Published

|

Last Updated

തിരുവനന്തപുരം |  ആറ്റിങ്ങലില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയെയും പിതാവിനേയും അവഹേളിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് പരിഗണിക്കും. സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് സര്‍ക്കാര്‍ വാദം. പോലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്നും സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നുമാണ് ആവശ്യം.

ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് അപ്പീല്‍ ഹരജി പരിഗണനക്കെടുക്കുക. പെണ്‍കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി നടപടി ചെലവിലേക്കായി 25,000 രൂപയും നല്‍കാനുമായിരുന്നു ഡിസംബര്‍ 22ലെ ഹൈക്കോടതി ഉത്തരവ്. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ നടപടി പെണ്‍കുട്ടിയുടെ മൗലികാവകാശം ലംഘിച്ചെന്ന് സിംഗിള്‍ ബെഞ്ച് വിലയിരുത്തിയിരുന്നു.

 

Latest