Connect with us

From the print

വരവേല്‍ക്കാനൊരുങ്ങി തലസ്ഥാന നഗരി

ഈ മാസം 16ന് തലസ്ഥാനത്തെത്തുന്ന യാത്രയെ രാവിലെ ഒമ്പതിന് ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളിയില്‍ നിന്ന് തലസ്ഥാനത്തേക്ക് സ്വീകരിച്ച് ആനയിക്കും.

Published

|

Last Updated

കേരളയാത്ര സമാപന സംഗമത്തിനായി പുത്തരിക്കണ്ടം മൈതാനിയിലൊരുങ്ങുന്ന പന്തല്‍

തിരുവനന്തപുരം | മനുഷ്യര്‍ക്കൊപ്പം എന്ന മാനവിക വിളംബരമുയര്‍ത്തി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരളയാത്രയുടെ സമാപന സംഗമത്തിനായി തലസ്ഥാന നഗരി ഒരുങ്ങി. ഈ മാസം 16ന് തലസ്ഥാനത്തെത്തുന്ന യാത്രയെ രാവിലെ ഒമ്പതിന് ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളിയില്‍ നിന്ന് തലസ്ഥാനത്തേക്ക് സ്വീകരിച്ച് ആനയിക്കും. തുടര്‍ന്ന് നടക്കുന്ന സ്നേഹവിരുന്നില്‍ വിവിധ മേഖലകളെ പ്രതിനിധാനം ചെയ്ത് പ്രമുഖര്‍ പങ്കെടുക്കും.

ഉച്ചക്ക് 3.30ഓടെ പാളയത്ത് നിന്ന് ആരംഭിക്കുന്ന സെന്റിനറി ഗാര്‍ഡിന്റെ റാലിയോടെ സമാപന സമ്മേളനത്തിന് തുടക്കമാകും. അഞ്ചോടെ പുത്തരിക്കണ്ടം മൈതാനത്ത് സമാപന സമ്മേളനം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരും ജനപ്രതിനിധികളും മതമേലാധ്യക്ഷരും പങ്കെടുക്കും.

യാത്രയെ അടയാളപ്പെടുത്താനായി തലസ്ഥാന നഗരിയിലേക്കൊഴുകിയെത്തുന്ന ആയിരങ്ങളെ സ്വീകരിക്കാനായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. നഗരമധ്യത്തിലെ പുത്തരിക്കണ്ടം മൈതാനിയിലെ പന്തല്‍ നിര്‍മാണമുള്‍പ്പെടെ അവസാന ഘട്ടത്തിലാണ്.