Connect with us

From the print

കേരളയാത്രയുടെ മുദ്രാവാക്യത്തിന് കാലിക പ്രസക്തി: മന്ത്രി വാസവന്‍

സ്നേഹത്തിനും സഹോദര്യത്തിനും പകരം വിദ്വേഷവും പകയും സങ്കുചിതത്വവും നടമാടുന്ന കാലത്ത് മനുഷ്യര്‍ക്കൊപ്പം എന്ന മുദ്രാവാക്യത്തിന് വലിയ പ്രസക്തിയുണ്ടെന്ന് മന്ത്രി വാസവന്‍.

Published

|

Last Updated

കോട്ടയം | കാന്തപുരം ഉസ്താദ് നയിക്കുന്ന കേരളയാത്രയില്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ ആഗോള മാനങ്ങളുള്ളതാണെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍. കേരളയാത്രക്ക് കോട്ടയം തിരുനക്കര മൈതാനത്ത് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരപരാധികളും നിസ്സഹായരുമായ മനുഷ്യര്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ പെരുകുകയാണ്.ഇസ്‌റാഈലും അമേരിക്കയും ലോകത്ത് നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങള്‍ ഏറ്റവും ഹീനമായ തലത്തിലേക്ക് മാറുകയാണ്.

അമേരിക്ക ലോക പോലീസ് ചമഞ്ഞ് പരമാധികാര രാഷ്ട്രങ്ങളെ കടന്നാക്രമിക്കുന്നു. സാമ്രാജ്യത്വത്തിനെതിരായി ഉയരുന്ന സമാധാനത്തിന്റെ സന്ദേശത്തിന് വലിയ പ്രാധാന്യമുണ്ട്. സ്നേഹത്തിനും സഹോദര്യത്തിനും പകരം വിദ്വേഷവും പകയും സങ്കുചിതത്വവും നടമാടുന്ന കാലത്ത് മനുഷ്യര്‍ക്കൊപ്പം എന്ന മുദ്രാവാക്യത്തിന് വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വേതന വര്‍ധന: കുറ്റവാളികളുടെ സംസ്‌കരണത്തിന് സഹായകം- ഖലീല്‍ തങ്ങള്‍
കോട്ടയം | കേരളത്തില്‍ തടവുപുള്ളികളുടെ വേതനം വര്‍ധിപ്പിച്ച നടപടി കുറ്റവാളികളുടെ ആത്മസംസ്‌കരണത്തിന് സഹായകമാകുമെന്ന് കേരളയാത്രാ ഉപനായകന്‍ സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖരി. ബദ്ര്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ട തടവുകാരെ പ്രവാചകര്‍ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന പാഠം ജയില്‍ നവീകരണ പദ്ധതികള്‍ക്ക് പിന്നിലുണ്ടെന്ന് മുന്‍ ഐ ജി അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞ കാര്യം തങ്ങള്‍ ഓര്‍മിപ്പിച്ചു. മോതിരം കട്ട് ജയിലില്‍ പോയയാള്‍ പിന്നീട് ബേങ്ക് കൊള്ളക്കാരനായി മാറുന്നത് തടയാനാണ് ജയിലുകളെ തിരുത്തല്‍ കേന്ദ്രമാക്കി മാറ്റാനുള്ള നടപടികള്‍ അന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.