National
ഫിലിപ്‌സ് ഇന്ത്യയില്‍ പുതിയ ഇയര്‍ബഡുകള്‍ പുറത്തിറക്കി
വയര്‍ലെസ് ഹെഡ്‌ഫോണുകള്‍ക്ക് ഇന്ത്യയില്‍ 7099 രൂപയാണ് വില.
ന്യൂഡല്‍ഹി| ഫിലിപ്‌സ് ഇന്ത്യയില്‍ പുതിയ ജോഡി ഇയര്‍ബഡുകള്‍ അവതരിപ്പിച്ചു. ഫിലിപ്‌സ് ടിഎടി4506ബികെ എന്നാണ് ഈ ഇയര്‍ബഡുകളുടെ പേര്. 24 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ്, 10 എംഎം ഡ്രൈവറുകള്‍, സ്വീറ്റ് പ്രൂഫ് ഡിസൈന്‍ എന്നിവയും സജീവമായ നോയ്‌സ് ക്യാന്‍സിലേഷനുമാണ് ഇയര്‍ബഡുകളുടെ പ്രത്യേകത. ഈ ഹെഡ്‌ഫോണുകള്‍ സ്റ്റെം ഡിസൈന്‍ അവതരിപ്പിക്കുന്നു. ഇത് വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അനുയോജ്യമായിരിക്കും. ഈ വയര്‍ലെസ് ഹെഡ്‌ഫോണുകള്‍ക്ക് ഇന്ത്യയില്‍ 7099 രൂപയാണ് വില. എല്ലാ മുന്‍നിര ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളിലും ഇയര്‍ബഡുകള്‍ ലഭ്യമാണ്. ഹെഡ്‌ഫോണുകള്‍ കറുപ്പ് നിറത്തിലാണ് എത്തുന്നത്.
ഫിലിപ്‌സ് ടിഡബ്ല്യുഎസ് ഹെഡ്‌ഫോണുകള്‍ ഒറ്റ ചാര്‍ജില്‍ മൊത്തം 6 മണിക്കൂര്‍ പ്ലേ ടൈം വാഗ്ദാനം ചെയ്യുന്നു. ചാര്‍ജിംഗ് കെയ്‌സില്‍ 18 മണിക്കൂര്‍ പ്ലേടൈം ഉള്‍പ്പെടുന്നു. അതിനാല്‍, ചാര്‍ജിംഗ് കെയ്‌സ് ഉള്‍പ്പെടെ ഒറ്റ ചാര്‍ജില്‍ മൊത്തം പ്ലേ ടൈം 24 മണിക്കൂര്‍ വരെ ഉയരും. വെറും 15 മിനിറ്റ് ചാര്‍ജില്‍ ഒരു മണിക്കൂര്‍ പ്ലേ ടൈം നല്‍കുന്ന ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയും ഇയര്‍ബഡുകളില്‍ ലഭ്യമാണ്. ടിഎടി4506 ഒരു ഐപിഎക്‌സ്4 റേറ്റിംഗും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു, അതായത് ഈ ഉപകരണം എല്ലാ വശങ്ങളിലും സ്പ്ലാഷ് പ്രൂഫ് ആണ്.



