Eduline
അലഹാബാദ് ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച് ഡി
പിഎച്ച് ഡി (ഫെലോഷിപ്പ്), പിഎച്ച് ഡി (വർക്കിംഗ് പ്രൊഫഷനൽ) എന്നീ കാറ്റഗറികളിലായാണ് അവസരം.
അലഹാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോ ളജിയിൽ (ഐ ഐ ഐ ടി) 2026 ജനുവരി സെഷൻ പിഎച്ച് ഡി പ്രേ ാ ഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. പിഎച്ച് ഡി (ഫെലോഷിപ്പ്), പിഎച്ച് ഡി (വർക്കിംഗ് പ്രൊഫഷനൽ) എന്നീ കാറ്റഗറികളിലായാണ് അവസരം.
യോഗ്യത
പിഎച്ച് ഡി(ഫെലോഷിപ്പ്)-ബി ടെക്/ബി ഫാം/എം ടെക്/എം ഫാം/എം എസ് സി/എം സി എ/എം ബി എ/എം കോം/തത്തുല്യം/ ഗേറ്റ്/ജിപാറ്റ്/കാറ്റ്/സി എസ് ഐ ആർ യു ജി സി നെറ്റ്/ ഐ സി ആർ-ജെ ആർ എഫ് യോഗ്യതാപരീക്ഷയിൽ 60 ശതമാനം മാർക്കുണ്ടായിരിക്കണം. അല്ലെങ്കിൽ 70 ശതമാനം/തത്തുല്യ ഗ്രേഡോടെ നാല് വർഷ ബിരുദം. വർക്കിംഗ് പ്രൊഫഷനലുകൾക്ക് സ്‌പോൺസർഷിപ്പ് കാറ്റഗറിയിൽ അപേക്ഷിക്കാം.
തിരഞ്ഞെടുപ്പ്
രണ്ട്ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ദേശീയ യോഗ്യതാ സ്‌കോറില്ലാത്തവർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ആദ്യഘട്ട കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ എഴുതണം.
ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ ഡാറ്റ അനലറ്റിക്‌സ്സ്, സ്റ്റാറ്റിസ്റ്റിക്സ്, വെർബൽ ആപ്റ്റിറ്റ്യൂഡ് ആൻഡ് റീഡിംഗ് കോംപ്രിഹെൻഷൻ, റീസണിംഗ് (മാത്തമാറ്റിക്കൽ ആൻഡ് ലോജിക്കൽ), ഡാറ്റ ഇന്റർപ്രിട്ടേഷൻ, പ്രോബബിലിറ്റി എന്നിവയിൽ നിന്ന് ചോദ്യങ്ങളുണ്ടാകും. 50 മാർക്കിനായിരിക്കും ചോദ്യങ്ങൾ. അതത് വകുപ്പുകൾ നടത്തുന്ന അഭിമുഖമാണ് രണ്ടാം ഘട്ടം. ഡിസംബർ എട്ടിനാണ് എഴുത്തുപരീക്ഷ.
വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: 21. വെബ്‌സൈറ്റ് www.iita.ac.in.





