Connect with us

kerala police

'പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പി എഫ് ഐ ബന്ധമെന്ന് എന്‍ ഐ എ': വാർത്ത അടിസ്ഥാനരഹിതമെന്ന് കേരള പോലീസ്

ഡി ജി പിക്ക് റിപ്പോർട്ട് കൈമാറിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കേരള പോലീസ് അറിയിച്ചു.

Published

|

Last Updated

തിരുവനന്തപുരം | കേരള പോലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും നടപടിയെടുക്കാൻ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) ഡി ജി പിയോട് ശിപാർശ ചെയ്തുമെന്നുള്ള വാർത്ത അടിസ്ഥാനരഹിതം. ഡി ജി പിക്ക് റിപ്പോർട്ട് കൈമാറിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കേരള പോലീസ് അറിയിച്ചു. വാർത്താകുറിപ്പായാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് രാവിലെയാണ് ഇത്തരമൊരു വാർത്ത പ്രചരിച്ചത്. പി എഫ് ഐയുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ അന്വേഷണ ഏജന്‍സി ഡി ജി പിക്ക് കൈമാറിയിട്ടുണ്ടെന്നായിരുന്നു വാർത്ത.

പോപ്പുലര്‍ ഫ്രണ്ടിന് നിരോധനമേര്‍പ്പെടുത്തിയ ശേഷം എന്‍ ഐ എ നടത്തുന്ന തുടരന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖപ്പെടുത്തിയതെന്നും വാർത്തയിലുണ്ടായിരുന്നു.