Connect with us

Kerala

മാസപ്പടി കേസില്‍ വിവിധ ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി; കൂടുതല്‍ പേരെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ, സി എം ആര്‍ എല്‍ കമ്പനി, എക്സാലോജിക്ക് ഉള്‍പ്പെടെ 13 പേരെ കൂടി കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം.

Published

|

Last Updated

കൊച്ചി | മാസപ്പടി കേസില്‍ വിവിധ ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ, സി എം ആര്‍ എല്‍ കമ്പനി, എക്സാലോജിക്ക് ഉള്‍പ്പെടെ 13 പേരെ കൂടി കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ബി ജെ പി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് നല്‍കിയ ഹരജിയിലാണ് ഇക്കാര്യം നിര്‍ദേശിച്ചിട്ടുള്ളത്.

മാസപ്പടി കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് ഷോണ്‍ ജോര്‍ജിന്റെ ഹരജിയിലെ ആവശ്യം. കേസ് സി ബി ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജന്‍സികളും അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എസ് എഫ് ഐ ഒ കേസില്‍ പ്രതിസ്ഥാനത്തുള്ളവരെ എതിര്‍ കക്ഷികളാക്കിയാണ് ഹരജി.

കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രത്തോടൊപ്പമുള്ള അനുബന്ധ രേഖകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് നല്‍കിയ ഹരജി ഹൈക്കോടതി നാളെ പരിഗണിക്കും. സി എം ആര്‍ എല്‍ ഉടമ ശശിധരന്‍ കര്‍ത്തയുടെ പക്കല്‍ നിന്ന് ആദായ നികുതി റെയ്ഡില്‍ കണ്ടെടുത്ത ഡയറിയുടെ പകര്‍പ്പ് അടക്കമുള്ളവയാണ് ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ആവശ്യം നേരത്തെ ജില്ലാ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഷോണ്‍ ഹൈക്കോടതിയെ സമീപിച്ചത്.

 

Latest