Kerala
വെടിക്കെട്ടിന് അനുമതി; തൃശൂര്‍ പൂരം കൊഴുക്കും

തൃശൂര്‍ | സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി നല്‍കി കേന്ദ്ര ഏജന്‍സിയായ പെസോ. കുഴി മിന്നല്‍, അമിട്ട്, മാലപ്പടക്കം എന്നിവക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇതല്ലാതെയുള്ള വസ്തുക്കള്‍ വെടിക്കെട്ടിന് ഉപയോഗിക്കരുത്. സാമ്പിള്‍ വെടിക്കെട്ട് മെയ് എട്ടിന് നടക്കും. മെയ് 11ന് പുലര്‍ച്ചെയാണ് പൂരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് നടക്കുക.
ഇത്തവണ തൃശൂര്‍ പൂരം വിപുലമായി സംഘടിപ്പിക്കാന്‍ ഭരണകൂടം അനുമതി നല്‍കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ വരുന്നതിന് മുമ്പ് നടത്തിയതുപോലെ മികച്ച രീതിയില്‍ പൂരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
---- facebook comment plugin here -----