Health
പെരിമെനോപോസ്; പ്രധാന ലക്ഷണങ്ങൾ
ഹോർമോൺ മാറ്റങ്ങൾ ലൈംഗികതയോടുള്ള താല്പര്യം കുറയ്ക്കുകയോ ക്ഷീണത്തിന് കാരണമാവുകയോ ചെയ്തേക്കാം.

ആർത്തവവിരാമത്തിന് തൊട്ടുമുൻപുള്ള ഘട്ടം പെരിമെനോപോസ് എന്നാണ് അറിയപ്പെടുന്നത്.ഈ ഘട്ടത്തിൽ സ്ത്രീകളുടെ ശരീരത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വരുന്നു. ഹോർമോണുകളിൽ ചാഞ്ചാട്ടം ഉണ്ടാകുന്നു. ജീവിതചക്രങ്ങൾ ക്രമരഹിതം ആകുന്നു. അങ്ങനെ അങ്ങനെ നീളുന്നു പെരിമെനോപോസിന്റെ പ്രശ്നങ്ങൾ. എന്തൊക്കെയാണ് പെരിമെനോപോസിന്റെ പ്രധാന ലക്ഷണങ്ങൾ എന്ന് നോക്കാം.
ക്രമരഹിതമായ ആർത്തവം
ആദ്യ ലക്ഷണങ്ങളിലൊന്ന് ആർത്തവം തെറ്റുകയോ അസാധാരണമാംവിധം രക്തം കൂടുകയോ കുറയുകയോ ചെയ്യുന്നതാണ്.
ഹോട്ട് ഫ്ലാഷുകൾ
മുഖത്തോ കഴുത്തിലോ നെഞ്ചിലോ പെട്ടെന്ന് ചൂട് അനുഭവപ്പെടുന്നതും തുടർന്ന് വിയർക്കുന്നതും പെരിമെനോപോസ് ലക്ഷണങ്ങളാണ്.
മാനസിക സംഘർഷങ്ങൾ
ഹോർമോൺ മാറ്റങ്ങൾ മാനസികാവസ്ഥയിലെ മാറ്റങ്ങൾക്കും കാരണമാകും ഉൽക്കണ്ഠ ക്ഷോഭം എന്നിവയിലേക്കും ഇത് നയിച്ചേക്കാം.
യോനിയിലെ വരൾച്ച
ഈസ്ട്രജന്റെ കുറവ് നിങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ അസ്വസ്ഥതയും വരൾച്ചയും സൃഷ്ടിച്ചേക്കാം.
ഉറക്ക പ്രശ്നങ്ങൾ
രാത്രിയിൽ വിയർക്കുന്നതും അസ്വസ്ഥത അനുഭവപ്പെടുന്നതും ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും.
ശരീരഭാരം
മെറ്റബോളിസം മന്ദഗതിയിൽ ആകുന്നു. ഇത് ഭാരം നിയന്ത്രിക്കുന്നത് തടയുന്നു.
ലൈംഗിക താൽപര്യങ്ങൾ കുറയുന്നു
ഹോർമോൺ മാറ്റങ്ങൾ ലൈംഗികതയോടുള്ള താല്പര്യം കുറയ്ക്കുകയോ ക്ഷീണത്തിന് കാരണമാവുകയോ ചെയ്തേക്കാം. ഇവയാണ് പ്രധാനമായും പെരിമെനോപോസിന്റെ ലക്ഷണങ്ങളായി കണക്കാക്കുന്നത്.