Connect with us

National

കര്‍ണാടകയില്‍ മുഖംമൂടി സംഘം ബേങ്കില്‍ നിന്നും എട്ട് കോടിയും 50 പവനും കവര്‍ന്നു

വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിലാണ് കവര്‍ച്ച

Published

|

Last Updated

ബെംഗളൂരു |  കര്‍ണാടകയില്‍ എസ് ബി ഐയില്‍ വന്‍ കവര്‍ച്ച. വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിലാണ് കവര്‍ച്ച നടന്നത്. എട്ടു കോടി രൂപയും 50 പവന്‍ സ്വര്‍ണവുമാണ് കവര്‍ന്നത്. ബേങ്കിലെ മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച.

മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് ബേങ്ക് ജീവനക്കാര്‍ പറയുന്നത്. കവര്‍ച്ചയ്ക്ക് പിന്നില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള സംഘമാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കവര്‍ച്ചക്കാര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സോലാപൂരില്‍ കാര്‍ ആളുകളെ ഇടിച്ചതിനാല്‍ വാഹനവും സ്വര്‍ണത്തിന്റെ പകുതിയും ഉപേക്ഷിച്ച് മോഷണ സംഘം രക്ഷപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.