Kerala
പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി പ്രസംഗം; കെ എസ് യു കോഴിക്കോട് ജില്ലാ അധ്യക്ഷനെതിരെ കേസെടുത്തു
സമരങ്ങള്‍ തടഞ്ഞാല്‍ തല അടിച്ചു പൊളിക്കുമെന്നായിരുന്നു ഭീഷണി

കോഴിക്കോട് | പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീഷണി പ്രസംഗം നടത്തിയ കെഎസ്യു കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ വി ടി സൂരജിനെതിരെ പോലീസ് കേസെടുത്തു. ബിഎന്‍എസ് 351 (3), പോലീസ് ആക്ടിലെ 117 ഇ വകുപ്പുകള്‍ പ്രകാരമാണ് നടക്കാവ് പോലീസ് കേസെടുത്തത്.
സമരങ്ങള്‍ തടഞ്ഞാല്‍ തല അടിച്ചു പൊളിക്കുമെന്നായിരുന്നു ഭീഷണി. പോലീസ് ഉദ്യോഗസ്ഥരുടെ പേര് എടുത്തുപറഞ്ഞായിരുന്നു ഭീഷണി.കെഎസ്യുവിന്റെ സമരം നടക്കുന്നയിടത്തേക്ക് കടന്നുവന്നാല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ തല അടിച്ചു പൊളിക്കുമെന്നാണ് പൊതുവേദിയില്‍ വച്ച് കെഎസ്യു ജില്ലാ പ്രസിഡന്റ് ഭീഷണി മുഴക്കിയത്.ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറിന്റെ നിരാഹാര സമരത്തിനിടെയായിരുന്നു പ്രസംഗം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം വേദിയിലുണ്ടായിരുന്നു.
---- facebook comment plugin here -----