Kerala
ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാന്‍ ആളുകളെ എത്തിച്ചത് സ്‌കൂള്‍ ബസില്‍; ഡിഡിഇക്ക് പരാതി നല്‍കി കോണ്‍ഗ്രസ്
ആയഞ്ചേരിയിലും മുക്കത്തും പേരാമ്പ്രയിലുമാണ് ജാഥയില്‍ പങ്കെടുക്കാന്‍ സ്‌കൂള്‍ ബസില്‍ ആളുകളെ എത്തിച്ചത്

കോഴിക്കോട് | സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാന്‍ ആളുകളെ എത്തിച്ചത് സ്‌കൂള്‍ ബസില്‍. ആയഞ്ചേരിയിലും മുക്കത്തും പേരാമ്പ്രയിലുമാണ് ജാഥയില്‍ പങ്കെടുക്കാന്‍ സ്‌കൂള്‍ ബസില്‍ ആളുകളെ എത്തിച്ചത്. പേരാമ്പ്ര മുതുകാട് പ്ലാന്റേഷന്‍ ഹൈസ്‌കൂളിന്റെ ബസിലാണ് പ്രവര്‍ത്തകരെ എത്തിച്ചത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഡിഡിഇക്ക് പരാതി നല്‍കി.
അതേ സമയം ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാന്‍ ഇ പി ജയരാജന്‍ എത്തുമെന്ന് ജാഥ ക്യാപ്റ്റന്‍ എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് ആവര്‍ത്തിച്ച് പറഞ്ഞു. മാര്‍ച്ച് 18 വരെ സമയമുണ്ട്. ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നു. ഇ പി ജയരാജന്‍ ജാഥ അംഗമല്ല. എപ്പോള്‍ വേണമെങ്കിലും ജാഥയില്‍ പങ്കെടുക്കാം. കാത്തിരിക്കു എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു