Malappuram
മുത്ത് നബി(സ്വ) മെഗാ ക്വിസ്: മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ ജേതാക്കള്‍
മലപ്പുറം ഈസ്റ്റ് ജില്ലാ മത്സരത്തില്‍ മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ ജേതാക്കളായി
എടവണ്ണപ്പാറ | തിരുനബി വസന്തം 1500 എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് സംഘടിപ്പിക്കുന്ന ഒന്‍പതാമത് മുത്ത് നബി(സ്വ) മെഗാ ക്വിസ് മലപ്പുറം ഈസ്റ്റ് ജില്ലാ മത്സരത്തില്‍ മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ ജേതാക്കളായി. ഇര്‍ശാദിയ ഇംഗ്ലീഷ് സ്‌കൂള്‍ കൊളത്തൂര്‍ ഫസ്റ്റ് റണ്ണര്‍അപ് ആയി. എടവണ്ണപ്പാറ ജലാലിയ സ്‌കൂളില്‍ നടന്ന ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം മുഹമ്മദ് പറവൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി അനസ് അമാനി പുശ്പഗിരി സന്ദേശ പ്രഭാഷണം നടത്തി. ഉദ്ഘാടന സംഗമത്തില്‍ സിഎം മൌലവി വാഴക്കാട്, ബഷീര്‍ മാസ്റ്റര്‍ വാഴക്കാട് പങ്കെടുത്തു.
പ്രാഥമിക മത്സരങ്ങളില്‍ നാല് കാറ്റഗറിലിലായി നൂറ്റി അമ്പതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സമാപന സംഗമത്തില്‍ ജില്ലാ പ്രസിഡന്റ് മുശ്താഖ് സഖാഫി, എന്‍ ഉനൈസ് സഖാഫി, കെ മുഹമ്മദ് റാഫി, . സയ്യിദ് അഹ്മദ് കബീര്‍ ബുഖാരി വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറിമാരായ ഉനൈസ് സഖാഫി, കെ സഹ്ല്‍ സഖാഫി, കെ മുഹമ്മദ് റാഫി, പി പി മുഹമ്മദ് ആസിഫ്, എം ടി ശാഹുല്‍ ഹമീദ്, ശജീഹ് സഖാഫി, നജ്മുദ്ദീന്‍ ശാമില്‍ ഇര്‍ഫാനി, സികെ നിസാമുദ്ദീന്‍, കെ ഫായിസ് സിദ്ദീഖി, സ്വഫ്വാന്‍ വിളയില്‍ സംബന്ധിച്ചു. വിപി അഹ്മദ് സഖാഫി സ്വാഗതവും ഇര്‍ശാദ് സിദ്ദീഖി എടവണ്ണപ്പാറ നന്ദിയും പറഞ്ഞു.
വിജയികള്‍:
സ്‌മൈല്‍ ക്ലബ് യു പി വിഭാഗം:
ഒന്നാം സ്ഥാനം: ഹാദി ഹിയാം, മുഹമ്മദ് സാമിഹ് (ഇര്‍ശാദിയ്യ സ്‌കൂള്‍ കൊളത്തൂര്‍), രണ്ടാം സ്ഥാനം: മുഹമ്മദ് റാഫിദ്. ജിയാദ് അലി (ഇസ്സത്ത് കുഴിമണ്ണ), മൂന്നാം സ്ഥാനം: ത്വയ്യിബ് പി, അഹ്മദ് യാസീന്‍ മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ മേല്‍മുറി).
ഹൈസ്‌കൂള്‍ വിഭാഗം:
ഒന്നാം സ്ഥാനം: മുഹമ്മദ് അബൂബക്കര്‍ ഒ എല്‍, മുഹമ്മദ് അമീന്‍ എ (മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ മേല്‍മുറി), രണ്ടാം സ്ഥാനം: മുഹമ്മദ് ശാമില്‍ കെകെ, മുഹമ്മദ് മുജ്തബ കെ (ഐ സി എസ് മഞ്ഞപറ്റ), മൂന്നാം സ്ഥാനം: മുഹമ്മദ് രിള്വാന്‍ പി, മുഹമ്മദ് ഹാശിര്‍ പി കെ (മര്‍കസ് ഹിദായ വെള്ളില)
ഹയര്‍സെക്കന്‍ഡറി വിഭാഗം:
ഒന്നാം സ്ഥാനം: അദീബ് ഷാന്‍ ടി, സയാന്‍ യു പി (മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ മേല്‍മുറി), രണ്ടാം സ്ഥാനം: മുഹമ്മദ് സിനാന്‍, മുഹമ്മദ് റാസി വി (ഗവ. എച്ച് എസ് എസ് മങ്കട) മൂന്നാം സ്ഥാനം: സനീജ് പി, മുഹമ്മദ് സാബിത്ത് ഇ പി (ഗവ.എച്ച് എസ് എസ് കാരക്കുന്ന്)
കാമ്പസ് വിഭാഗം:
ഒന്നാം സ്ഥാനം: സയ്യിദ് മുഹ്യുദ്ധീന്‍ ബിശ്ര്‍, അസ്ഹബ് റഹ്മാന്‍ എ പി (ഹൈസര്‍ തിരുവാലി), രണ്ടാം സ്ഥാനം: മുഹമ്മദ് ഉവൈസ്, അഹ്മദ് ബിഷ്ര്‍ (ഗവ. കോളേജ് മലപ്പുറം), മൂന്നാം സ്ഥാനം: മുഹമ്മദ് ഉവൈസ് കെ കെ (മഅ്ദിന്‍ കോളേജ് ഓഫ് എന്‍ജിനീയറിംഗ് & മാനേജ്‌മെന്റ് മലപ്പുറം)





