Connect with us

Editors Pick

ശ്രദ്ധിക്കുക!! നിങ്ങളുടെ ജിമെയിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം; കാരണം ഇതാണ്...

ലക്ഷക്കണക്കിന് ജിമെയിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനൊരുങ്ങി ഗൂഗിൾ

Published

|

Last Updated

കാലിഫോർണിയ | രണ്ട് വർഷത്തിലധികമായി ഉപയോഗിക്കാതെ കിടക്കുന്ന ലക്ഷക്കണക്കിന് ജിമെയിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനൊരുങ്ങി ഗൂഗിൾ. ജിമെയിൽ അക്കൗണ്ടും അതുമായി ബന്ധപ്പെട്ട മറ്റു സേവനങ്ങളും ഇതോടെ ഒഴിവാക്കപ്പെടും. ഗൂഗിൾ ഡ്രൈവ്, മീറ്റ്, ഡോക്സ്, യൂട്യൂബ് തുടങ്ങിയ ജിമെയിൽ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്പുകളിലെ ഡാറ്റകളും ഇതോടെ നഷ്ടമാകും.

വ്യക്തിഗത ജിമെയിൽ അക്കൗണ്ടുകളാണ് ഇത്തരത്തിൽ ഡിലീറ്റ് ചെയ്യപ്പെടുക. കമ്പനികളുടെ അക്കൗണ്ടുകളെ ഇത് ബാധിക്കില്ല. ഉപയോഗിക്കാതെ കിടക്കുന്ന ഗൂഗിൾ അക്കൗണ്ടുകൾ ജിമെയിലിന്റെ സുരക്ഷാ ഫീച്ചറായ ടു സ്റ്റെപ്പ് ഓഥന്റിഫിക്കേഷൻ കോൺഫിഗർ ചെയ്തിരിക്കാനുള്ള സാധ്യത പത്ത് മടങ്ങ് കുറവാണെന്ന് തങ്ങളുടെ ആന്തരിക വിശകലനം വ്യക്തമാക്കുന്നതായി ഗൂഗിൾ പറയുന്നു.

അതുകൊണ്ട് തന്നെ ഇത്തരം അക്കൗണ്ടുകൾ സുരക്ഷാ പ്രശ്നങ്ങൾക്കും ഡാറ്റാ ചോർച്ചക്കും വഴിയൊരുക്കുന്നുണ്ട്. ഇത്തരം നിഷ്ക്രിയ അക്കൗണ്ടുകൾ ഭീഷണിപ്പെടുത്തുന്നവർ ടാർഗറ്റ് ചെയ്യാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഇത്തരം ദുരുപയോഗ സാധ്യതകൾ തടയുകയാണ് നിഷ്ക്രിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്നത്.

ഗൂഗിൾ അക്കൗണ്ട് സജീവമായി നിലനിർത്താനുള്ള പ്രധാന മാർഗം രണ്ട് വർഷത്തിലൊരിക്കൽ സൈൻ ഇൻ ചെയ്യുക എന്നതാണ്. ജി-മെയിൽ വായിക്കുക, യൂട്യൂബ് വിഡിയോ കാണുക, ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ഡൗൺലോഡ് ചെയ്യുക തുടങ്ങിയ കാര്യങ്ങളും അക്കൗണ്ട് സജീവമായി നിലനിർത്തും.

---- facebook comment plugin here -----

Latest