Kerala
കണ്ണൂര്‍ വിമാനത്താവളത്തില്‍ 1650 ഗ്രാം സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍
സോക്‌സിനുള്ളിലാക്കി കടത്തിയ സ്വര്‍ണമാണ് പോലീസ് പിടിച്ചെടുത്തത്

കണ്ണൂര്‍ | കണ്ണൂര്‍ വിമാനത്താവളത്തില്‍് സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. 1650 ഗ്രാം പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണവുമായി കോഴിക്കോട് പാറക്കടവ് പുളിയാവ് സ്വദേശി മുഹമ്മദ് സജീറാണ് പിടിയിലായത്.
മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പോലീസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. സോക്‌സിനുള്ളിലാക്കി കടത്തിയ സ്വര്‍ണമാണ് പോലീസ് പിടിച്ചെടുത്തത്.
---- facebook comment plugin here -----