Connect with us

Kerala

താമരശ്ശേരി ചുരത്തില്‍ പാഴ്‌സല്‍ ലോറി മറ്റ് വാഹനങ്ങളില്‍ ഇടിച്ചു; നിരവധി പേര്‍ക്ക് പരുക്ക്, വന്‍ ഗതാഗതക്കുരുക്ക്

എട്ടാം വളവില്‍ നിയന്ത്രണം വിട്ട ലോറി ഏഴ് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. ലോറിക്കടിയില്‍പ്പെട്ട് ഒരു കാര്‍ പൂര്‍ണമായും തകര്‍ന്നു.

Published

|

Last Updated

കോഴിക്കോട്/വയനാട് | താമരശ്ശേരി ചുരത്തില്‍ നിയന്ത്രണംവിട്ട ലോറി എട്ട് വാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. ചുരം എട്ടാം വളവിന് സമീപം ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. വയനാട്ടില്‍ നിന്ന് ചുരം ഇറങ്ങുകയായിരുന്നു പാര്‍സല്‍ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയത്. ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു. രണ്ട് കാറുകള്‍, പിക്കപ്പ്, ഓട്ടോറിക്ഷ, ഓട്ടോ ടാക്‌സി, ബൈക്കുകള്‍ എന്നിവ അപകടത്തില്‍ തകര്‍ന്നു.

അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇതേ സമയത്ത് തന്നെ ഏഴാം വളവില്‍ ഒരു ലോറി കുടുങ്ങിയത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. രാത്രി ഏഴോടെയാണ് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം സാധാരണ നിലയിലാക്കിയത്.

പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ചുരം ഗ്രീന്‍ഗേഡ് വളണ്ടിയര്‍മാരും പോലീസും ചേര്‍ന്ന് ഗതാഗതം നിയന്ത്രിച്ചു.

 

Latest