Connect with us

Kerala

പാലക്കാട് വീട്ടമ്മ മരിച്ചത് മകന്റെ അടിയേറ്റ്

.ലഹരിക്ക് അടിമയായ മകന്‍ അനൂപ് മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്

Published

|

Last Updated

പാലക്കാട്  | കാടാങ്കോട് വീട്ടമ്മ മരിച്ച സംഭവത്തി വഴിത്തിരിവ്. യശോദയുടെ മരണം മകന്റെ അടിയേറ്റാണെന്ന് പോലീസ് പറയുന്നു. യശോദയുടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കസ്റ്റഡിയിലുള്ള മകന്‍ അനൂപിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തും.

.ലഹരിക്ക് അടിമയായ മകന്‍ അനൂപ് മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടത്തിയപ്പോള്‍ യശോദയുടെ മൃതശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. മകന്‍ അനൂപ് യശോദയെ ചവിട്ടി വീഴ്ത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലഹരിക്കേസില്‍ നിരവധി തവണ പോലീസ് അനൂപിനെ പിടികൂടിയിരുന്നു