Connect with us

Kerala

പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് തിയ്യതി മാറ്റി; വോട്ടെടുപ്പ് 20 ന്

കല്‍പ്പാത്തി രഥോത്സവം 13 ന് ആയതിനാലാണ് തിയ്യതി മാറ്റിയത്

Published

|

Last Updated

ന്യൂഡല്‍ഹി | പാലക്കാട് ഉപതിരഞ്ഞെടുപ്പ് തിയ്യതി മാറ്റി. 13 നു നടക്കുമെന്നു നേരത്തെ പ്രഖ്യാപിച്ച തിയ്യതി 20 ലേക്കാണ് മാറ്റിയിരിക്കുന്നത്. വോട്ടെണ്ണല്‍ തിയ്യതിയില്‍ മാറ്റമില്ല.

13 നു കല്‍പ്പാത്തി രഥോത്സവം നടക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പു തിയ്യതി മാറ്റിയത്. പ്രാദേശികമായി ഏറ്റവും പ്രാധാന്യമുള്ള ഉത്സവമായതിനാല്‍ തിരഞ്ഞെടുപ്പു തിയ്യതി മാറ്റണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു.

ഇതോടൊപ്പം ഉത്തർപ്രദേശിലെ ഒൻപതും, പഞ്ചാബിലെ നാലും നിയമസഭാ സീറ്റുകളിലേക്ക് നവംബർ 14ന് നടത്താനിരുന്ന തിരഞ്ഞെടുപ്പും 20ലേക്ക് മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ബിജെപി, കോൺഗ്രസ്, ആർഎൽഡി, ബിഎസ്പി എന്നിവയുടെ ആവശ്യപ്രകാരമാണ് തീയതികളിൽ മാറ്റം വരുത്തിയത്.

നവംബർ 15 ഗുരുനാനക് ദേവ്ജിയുടെ കാർത്തിക് പൂർണിമയും പ്രകാശ് പർവും നടക്കുന്ന സാഹചര്യത്തിലാണ് തീയതികൾ മാറ്റിയത്.

Latest