International
പാക്കിസ്ഥാനിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ടിവി അവതാരികക്ക് നേരെ വധശ്രമം

ലാഹോര്‍|പാക്കിസ്ഥാനിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ടിവി അവതാരക മാര്‍വിയ മാലിക്. തലനാരിഴയ്ക്ക് വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടു.പാക്കിസ്ഥാനിലെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് മാര്‍വിയ .
ഫാര്‍മസിയില്‍ നിന്ന് മടങ്ങുമ്പോള്‍ രണ്ട് അക്രമികള്‍ ലാഹോറിലെ വസതിക്ക് പുറത്ത് വെച്ച് അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.2018ല്‍ ഇസ്ലാമിക് റിപ്പബ്ലിക്കില്‍ വാര്‍ത്താ അവതാരികയായ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ആയി മര്‍വിയ ചരിത്രം സൃഷ്ടിച്ചിരുന്നു.
---- facebook comment plugin here -----