Connect with us

International

പഹൽഗാം ഭീകരാക്രമണം: വിനോദസഞ്ചാരികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ ദുഃഖം രേഖപ്പെടുത്തി പാകിസ്ഥാൻ

മരിച്ചവരുടെ അടുത്ത ബന്ധുക്കളെ ഞങ്ങൾ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നുവെന്ന് പാക് വിദേശകാര്യ വക്താവ്

Published

|

Last Updated

ഇസ്ലാമാബാദ് | ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ നിരവധി വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട സംഭവത്തിൽ പാകിസ്ഥാൻ അനുശോചനം രേഖപ്പെടുത്തി. അനന്ത്നാഗ് ജില്ലയിലുണ്ടായ ആക്രമണത്തിൽ വിനോദസഞ്ചാരികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്ന് പാകിസ്ഥാൻ വിദേശകാര്യ ഓഫീസ് വക്താവ് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.

മരിച്ചവരുടെ അടുത്ത ബന്ധുക്കളെ ഞങ്ങൾ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നുവെന്ന് വക്താവ് പറഞ്ഞു.

2019-ലെ പുൽവാമ ആക്രമണത്തിന് ശേഷം താഴ്‌വരയിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് ചൊവ്വാഴ്ചയുണ്ടായത്. പഹൽഗാമിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ 26 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്.

Latest