kuruthola prunnal
ഓശാന ഞായര്‍: ക്രൈസ്തവ ദേവാലയങ്ങളില്‍ കുരുത്തോല പ്രദക്ഷിണം തുടങ്ങി
എല്ലാ പള്ളികളിലും കുരുത്തോല പ്രദക്ഷിണിവും പ്രത്യേക കുര്‍ബാനകളും ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം | പീഡാനുഭവ വാരത്തിന് തുടക്കം കുറിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഓശാന തിരുന്നാള്‍ ആഘോഷിക്കുന്നു. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകളും കുരുത്തോല വഹിച്ചുള്ള പ്രദിക്ഷണവും ആരംഭിച്ചു.
യേശുക്രിസ്തു കഴുതപ്പുറത്തേറി ജറുസലേമിലേക്ക് പോയതിന്റെ ഓര്‍മ പുതുക്കിയാണ് ക്രൈസ്തവര്‍ ഓശാന ആഘോഷിക്കുന്നത്.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് പള്ളിയില്‍ ശുശ്രൂഷയ്ക്ക് ബസേലിയോസ് ക്ലീമ്മീസ് ബാവ കാര്‍മികത്വം വഹിക്കുന്നു. പാളയം പള്ളിയില്‍ നടക്കുന്ന ശുശ്രൂഷയ്ക്ക് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയാണു കാര്‍മികത്വം വഹിക്കുന്നത്. എല്ലാ പള്ളികളിലും കുരുത്തോല പ്രദക്ഷിണിവും പ്രത്യേക കുര്‍ബാനകളും ഒരുക്കിയിട്ടുണ്ട്.
---- facebook comment plugin here -----