kerala highcourt
ഓര്‍ത്തഡോക്‌സ് യാക്കോബായ പള്ളിത്തര്‍ക്കം: ഉത്തരവ് നടപ്പാക്കാത്ത സര്‍ക്കാറിന്റെ നിസ്സഹായാവസ്ഥ ഭയപ്പെടുത്തുന്നുവെന്ന് ഹൈക്കോടതി
ഉത്തരവ് നടപ്പാക്കുമ്പോള്‍ ക്രമസമാധാന പ്രശ്‌നവും അക്രമവും ഉണ്ടാകുമെന്ന് സര്‍ക്കാര്‍ പറയുന്നു
കൊച്ചി | ഓര്‍ത്തഡോക്‌സ്- യാക്കോബായ പള്ളിതര്‍ക്കവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാത്തത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശവുമായി ഹൈക്കോടതി. ഉത്തരവ് നടപ്പാക്കാത്ത സര്‍ക്കാറിന്റെ നിസ്സയായാവസ്ഥ ഭയപ്പെടുത്തുന്നതാണെന്നു ഹൈക്കോടതി പറഞ്ഞു.
ഉത്തരവ് നടപ്പാക്കുമ്പോള്‍ ക്രമസമാധാന പ്രശ്‌നവും അക്രമവും ഉണ്ടാകുമെന്ന് സര്‍ക്കാര്‍ പറയുന്നു . എല്ലാ സംവിധാനങ്ങളും ഉള്ള സര്‍ക്കാരിന്റെ ഈ നിസ്സഹായാവസ്ഥ ഭയപ്പെടുത്തുന്നതാണ്.ഇരു സഭകളും തമ്മിലുള്ള ഭിന്നത അപകടകരമായ സാഹചര്യത്തിലാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. ഈ മാസം 29ന് മുമ്പ് നിലപാട് അറിയിക്കാനും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
പള്ളിയില്‍ പ്രവേശിക്കാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആറ് ഓര്‍ത്തഡോക്‌സ് പള്ളി കമ്മിറ്റികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിച്ചത് .പള്ളിതര്‍ക്ക പ്രശ്‌നത്തില്‍ സുപ്രീംകോടതി വിധി ഓര്‍ത്തഡോക്‌സ് സഭക്ക് അനുകൂലമായിരുന്നു.



