Connect with us

medical camp

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

യൂനാനി, നാച്ചുറോപ്പതി ചികിത്സാ വിഭാഗങ്ങളുടെ സേവനങ്ങളാണ് ക്യാമ്പിൽ ലഭ്യമാക്കിയത്.

Published

|

Last Updated

നോളജ് സിറ്റി | പുതുപ്പാടി ഗ്രാമ പഞ്ചായത്ത്, കുടുംബശ്രീ, മർകസ് യൂനാനി മെഡിക്കൽ കോളേജ്, മിഹ്റാസ് ഹോസ്പിറ്റൽ എന്നിവ സംയുക്തമായി ഏകദിന സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി (എ ഡി എസ്), ടീം സ്പർശം എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിപാടി. പുതുപ്പാടി പഞ്ചായത്തിലെ പത്താം വാർഡിലെ ഒടുങ്ങാക്കാടിൽ, പ്രാദേശികാടിസ്ഥാനത്തിൽ വിവിധ പഞ്ചായത്തുകളിൽ  മർകസ് യൂനാനി മെഡിക്കൽ കോളേജും മിഹ്റാസ് ഹോസ്പിറ്റലും സംയുക്തമായി നടത്തിവരുന്ന ക്ലസ്റ്റർ ക്യാമ്പുകളുടെ ഭാഗമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. യൂനാനി, നാച്ചുറോപ്പതി ചികിത്സാ വിഭാഗങ്ങളുടെ സേവനങ്ങളാണ് ക്യാമ്പിൽ ലഭ്യമാക്കിയത്. ക്യാമ്പ് ഒട്ടേറെപ്പേർക്ക് ആശ്രയമായി. സൗജന്യ പരിശോധനക്ക് പുറമെ   നൂറിൽപരം രോഗികൾക്ക് സൗജന്യമായി മരുന്നുവിതരണവും തെറാപ്പികളുമുണ്ടായിരുന്നു.

ക്യാമ്പിന്റെ ഉദ്‌ഘാടനം പഞ്ചായത്ത് വികസന കാര്യ ചെയർ പേഴ്സൺ ആഇശ ബീവി നിർവഹിച്ചു. ഡോ.ഒ കെ എം അബ്ദുർറഹ്മാൻ, ഡോ.നബീൽ എന്നിവർ  ആരോഗ്യ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. ഡോ.നയീമ, ഡോ.സുഹൈൽ, ഡോ.ചാരുമതി എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ ബിജു തോമസ് അധ്യക്ഷത വഹിച്ചു.

പുതുപ്പാടി കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്സൺ ഷീബ സജി, പത്താം വാർഡ്‌ വികസന സമിതി ചെയർമാൻ ടി പി ബശീർ, സി ഡി എസ് മെമ്പർ ഗീത ഗോപാലൻ,  മർകസ് നോളജ് സിറ്റി സി എഫ് ഒ. ഡോ.സയ്യിദ് നിസാം, മിഹ്റാസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ശംസുദ്ദീൻ, അഡ്മിനിസ്ട്രേഷൻ ഓഫീസർ നൗഫൽ സംബന്ധിച്ചു. ക്യാമ്പ് കോർഡിനേറ്റർ അസീസ് തെരുവത്ത് സ്വാഗതവും ടീം സ്പർശം സെക്രട്ടറി മുഹമ്മദ്‌ ഉവൈസ് പള്ളിശ്ശേരി നന്ദി പറഞ്ഞു.

---- facebook comment plugin here -----

Latest