Kerala
കളമശ്ശേരി സി ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
സംഭവസമയത്ത് കളമശ്ശേരി സി ഐ തന്നോട് മോശമായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും മിവ ജോളി ആരോപിച്ചു.

കൊച്ചി| മുഖ്യമന്ത്രി പിണറായി വിജയനെതിരായ കരിങ്കൊടി പ്രതിഷേധത്തിനിടെ കെ എസ് യു നേതാവ് മിവ ജോളിയെ പുരുഷ പോലീസ് കോളറിന് പിടിച്ചുമാറ്റിയെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കളമശ്ശേരി സി ഐക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊച്ചി ഡി സി പി നിര്‍ദേശിച്ചു.
തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷ്ണര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. ഇന്നലെയാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരെ പോലീസ് തടഞ്ഞത്. ഇതിനിടെയാണ് വനിതാ പ്രവര്‍ത്തകയായ മിവ ജോളിയെ പുരുഷ പോലീസ് പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചത്..
സംഭവസമയത്ത് കളമശ്ശേരി സി ഐ തന്നോട് മോശമായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും മിവ ജോളി ആരോപിച്ചു.