Connect with us

National

രാജസ്ഥാനില്‍ കാറില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

150 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് പിടികൂടിയത്. പുറമെ, സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന 200 ബാറ്ററികളും 1,100 മീറ്റര്‍ ഇലക്ട്രിക് വയറും കണ്ടെടുത്തു.

Published

|

Last Updated

ജയ്പുര്‍ | രാജസ്ഥാനിലെ ടോങ്ക് ജില്ലയില്‍ കാറില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ പിടികൂടി. 150 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് പിടികൂടിയത്. പുറമെ, സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന 200 ബാറ്ററികളും 1,100 മീറ്റര്‍ ഇലക്ട്രിക് വയറും കണ്ടെടുത്തിട്ടുണ്ട്. ടോങ്ക്-ജയ്പുര്‍ ദേശീയപാതയിലെ ബറോണി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കാറിലുണ്ടായിരുന്ന സുരേന്ദ്ര, സുരേന്ദ് മോച്ചി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

പുതുവര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ പ്രത്യേക വാഹന പരിശോധനക്കിടെയാണ് സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തത്. യൂറിയ വളത്തിന്റെ ചാക്കുകളിലാണ് സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. മാരുതി സിയസ് കാറിലാണ് സ്‌ഫോടകവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചത്.

ബുണ്ടിയിലേക്ക് പോവുകയായിരുന്ന കാറാണ് നിര്‍ത്തിച്ച് പരിശോധനക്ക് വിധേയമാക്കിയത്. സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോകുന്നെന്ന വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് വഴി തടഞ്ഞ് പിടികൂടുകയായിരുന്നു.

 

Latest