Connect with us

Farmers Protest

പ്രതിപക്ഷ നേതാവിന്റെ സന്ദര്‍ശനം: വിഴിഞ്ഞം സമരപ്പന്തലില്‍ ബഹളം

സമരത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്ന്‌ മത്സ്യതൊഴിലാളികള്‍; സതീശന്‍ ഉടന്‍ മടങ്ങി

Published

|

Last Updated

തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സന്ദര്‍ശനത്തെചൊല്ലി വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളുടെ സമരവേദിയില്‍ തര്‍ക്കം. സമരത്തിന് പിന്തുണയര്‍പ്പിച്ച് സതീശന്‍ എത്തിയതോടെ ഒരു വിഭാഗം മത്സ്യതൊഴിലാളികള്‍ എതിര്‍ത്തു. സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സതീശന്‍ പ്രസംഗിച്ചതോടെ സമരക്കാരില്‍ ഒരു വിഭാഗം ബഹളംവെച്ചു. രാഷ്ട്രീയക്കാര്‍ സമരവേദിയിലേക്ക് വരേണ്ടെന്നും മത്സ്യതൊഴിലാളി സമരത്തെ രാഷ്ട്രീയ വത്ക്കരിക്കാന്‍ അനുവദിക്കില്ലെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് മുദ്രാവാക്യങ്ങളും ഉയര്‍ന്നതോടെ സന്ദര്‍ശനം മതിയാക്കി സതീശന്‍ മടങ്ങുകയായിരുന്നു.

വിഴിഞ്ഞം തുറമുഖത്തേക്കുള്ള പ്രധാന പാത ഉപരോധിച്ചാണ് സമരം നടക്കുന്നത്. മൂന്ന് ദിവസം മുമ്പ് തുടങ്ങിയ സമരം ഈ മാസം അവസാനംവരെ നടത്തുമെന്നാണ് ലത്തീന്‍ കത്തോലിക്കാ സഭാ നേതൃത്വം അറിയിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം വൈദികരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള തീരശോഷണം തടയുക, ഭവനരഹിതരായ മത്സ്യതൊഴിലാളികള്‍ക്ക് പുനരധിവാസം നല്‍കുക, അശാസ്ത്രീയമായ തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം

 

Latest