National
പ്രവാസികള്‍ക്ക് വിദേശത്ത് വോട്ട് ചെയ്യാന്‍ അവസരം; ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ഹരജിയില്‍ കേന്ദ്രത്തിനും, തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രിംകോടതി നേരത്തേ നോട്ടീസ് അയച്ചിരുന്നു.
 
		
      																					
              
              
            ന്യൂഡല്‍ഹി | വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്ക് വിദേശത്ത് തന്നെ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേരള പ്രവാസി അസോസിയേഷന്‍ ആണ് ഹരജി സമര്‍പ്പിച്ചത്.
ഹരജിയില്‍ കേന്ദ്രത്തിനും, തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രിംകോടതി നേരത്തേ നോട്ടീസ് അയച്ചിരുന്നു. നോട്ടീസില്‍ കേന്ദ്രം മറുപടി നല്‍കിയിട്ടില്ല. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് അതത് രാജ്യങ്ങളില്‍ തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അവസരം ഒരുക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


