Connect with us

Ongoing News

ഓപറേഷന്‍ തൂഫാന്‍: പരിശോധനകള്‍ക്കിടെ കഞ്ചാവ് ചെടി കണ്ടെത്തി

റാന്നി വലിയകാവ് സ്വദേശി ദീപക് എന്നയാളുടെ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടത്തിന്റെ വശത്തായുള്ള നടവഴിയോടു ചേര്‍ന്നാണ് കഞ്ചാവ് ചെടി ഉണ്ടായിരുന്നത്.

Published

|

Last Updated

വെച്ചൂച്ചിറ | നടവഴിയോടു ചേര്‍ന്ന് നട്ടുവളര്‍ത്തിയിരുന്ന കഞ്ചാവ് ചെടി കണ്ടെത്തി. ഓപറേഷന്‍ തൂഫാന്റെ ഭാഗമായ പരിശോധനകള്‍ക്കിടെയാണ് ചെടി കണ്ടെത്തിയത്.

വെച്ചൂച്ചിറ ചേത്തക്കല്‍ കുന്നം അച്ചടിപ്പാറയില്‍ റാന്നി വലിയകാവ് സ്വദേശി ദീപക് എന്നയാളുടെ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടത്തിന്റെ വശത്തായുള്ള നടവഴിയോടു ചേര്‍ന്നാണ് കഞ്ചാവ് ചെടി ഉണ്ടായിരുന്നത്. ചെടിക്ക് 67 സെന്റീമീറ്റര്‍ നീളമുണ്ട്. കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.

വെച്ചൂച്ചിറ ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, സി പി ഒമാരായ പി കെ ജഗലാല്‍, സോജു, രാഗ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇത് കോടതിയില്‍ ഹാജരാക്കുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Content Highlights:
Kerala Police seized a cannabis plant during intensive raids conducted under Operation Thoofan. The anti-narcotic drive has been intensified across the region to curb drug trafficking. Authorities have registered a case and initiated a detailed investigation into the incident.

 

Latest