Kerala
വിയത്‌നാം ബോട്ടപകടം: മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാളെ എത്തിക്കും
രാവിലെ ആറരക്ക് മുംബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹങ്ങള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും.
തിരുവനന്തപുരം | വിയത്‌നാമില്‍ ബോട്ടപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ രാവിലെ ഒമ്പതിന് തിരുവനന്തപുരത്തെത്തിക്കും. രാവിലെ ആറരക്ക് മുംബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹങ്ങള്‍ കൊണ്ടുവരിക.
കൊട്ടാരക്കര സ്വദേശികളായ എ സി തോമസ്, ഭാര്യ ലൗനി എന്നിവരടക്കം 15 പേരാണ് അപകടത്തില്‍ മരിച്ചത്. 15 പേരുടെയും മൃതദേഹങ്ങള്‍ ആദ്യം മുംബൈയില്‍ എത്തിച്ച ശേഷം അവിടെ നിന്ന് സ്വദേശങ്ങളിലേക്ക് അയക്കുകയാണ് ചെയ്യുക. മുംബൈയില്‍ നോര്‍ക്ക അധികൃതരുടെ നേതൃത്വത്തില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.
രണ്ട് മലയാളികളെ കൂടാതെ, പത്ത് തമിഴ്‌നാട് സ്വദേശികള്‍ക്കും മൂന്ന് ആന്ധ്ര സ്വദേശികള്‍ക്കുമാണ് ബോട്ടപകടത്തില്‍ ജീവന്‍ നഷ്ടമായത്. 32 ഇന്ത്യക്കാരും നാല് ജീവനക്കാരുമായി പോയ സ്പീഡ് ബോട്ട് യാത്രക്കിടെ മുങ്ങുകയായിരുന്നു.
Content Highlights:
The dead bodies of the Malayali couple who lost their lives in the tragic boat accident in Vietnam will be brought back home tomorrow. Official arrangements have been completed for the repatriation of the deceased tourists. The local community and relatives are awaiting the arrival to perform the final rites.

